---
title: "കാസർകോട് പെരിയയിൽ അടിപ്പാത തകർന്ന് വീണ  സംഭവം: സംസ്ഥാനത്തിന് നേരിട്ട് നടപടിയെടുക്കാനാവില്ല: മന്ത്രി മുഹമ്മദ് റിയാസ്  "
english_title: "Muhammad riyas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77374/muhammad-riyas"
published_at: "2022-10-29T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cdb911491d_images_(4).jpeg"
keywords: []
---

# കാസർകോട് പെരിയയിൽ അടിപ്പാത തകർന്ന് വീണ  സംഭവം: സംസ്ഥാനത്തിന് നേരിട്ട് നടപടിയെടുക്കാനാവില്ല: മന്ത്രി മുഹമ്മദ് റിയാസ്  

> **Lead Summary:** **കാസർകോട്: **കാസർകോട് പെരിയയിൽ ദേശീയ പാതയിൽ അടിപ്പാത തകർന്ന് വീണ സംഭവത്തില്‍ ബേക്കൽ പൊലീസ് കേസെടുത്തു. IPC 336, 338, KP 118 വകുപ്പുകൾ പ്രകാരമാണ് കേസ്. മനുഷ്യ ജീവന് അപകടം വരുന്ന രീതിയിൽ പ്രവർത്തികൾ നടത്തിയതിന് അടക്കമാണ് കേസ്. ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്ന് അറിയിച്ചു.

## Article Content

**കാസർകോട്: **കാസർകോട് പെരിയയിൽ ദേശീയ പാതയിൽ അടിപ്പാത തകർന്ന് വീണ സംഭവത്തില്‍ ബേക്കൽ പൊലീസ് കേസെടുത്തു. IPC 336, 338, KP 118 വകുപ്പുകൾ പ്രകാരമാണ് കേസ്. മനുഷ്യ ജീവന് അപകടം വരുന്ന രീതിയിൽ പ്രവർത്തികൾ നടത്തിയതിന് അടക്കമാണ് കേസ്. ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്ന് അറിയിച്ചു.

സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്കാനാവില്ല എന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അടിപ്പാത തകര്‍ന്നത്. അടിപ്പാതയുടെ മുകൾ ഭാഗം കോൺക്രീറ്റ് കഴിഞ്ഞ ഉടനെ തകർന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്യാനായി നൽകിയ ചെറു തൂണുകൾക്ക് ബലമില്ലാത്തത് കൊണ്ടെന്ന് അടിപ്പാത തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഈ തൂണുകൾ പൊട്ടിയാണ് അപകടത്തിന് ഇടയാക്കിയത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാൾക്ക് പരിക്കെന്ന് മേഘ കൺസ്ട്രക്ഷൻ കമ്പനി ലെയ്സൺ ഓഫീസർ പറഞ്ഞു. പരിക്ക് ഗുരുതരമല്ല: ഇതര അതിഥി തൊഴിലാളി സോനുവിനാണ് പരിക്കേറ്റത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി കുറ്റപ്പെടുത്തി. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണം. കമ്പനിയുടെ മുഴുവൻ നിർമ്മാണത്തിലേയും ഗുണമേന്മ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77374/muhammad-riyas)