---
title: "റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് യാത്രാ യോഗ്യമാക്കണം: ബി ജെ പി പ്രതിഷേധ സമരം നടത്തി"
english_title: "BJP staged a protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77382/bjp-staged-a-protest"
published_at: "2022-10-29T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ce092f15bf_Picsart_22-10-29_13-36-42-051.jpg"
keywords: []
---

# റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് യാത്രാ യോഗ്യമാക്കണം: ബി ജെ പി പ്രതിഷേധ സമരം നടത്തി

> **Lead Summary:**  **ഇരിട്ടി**: അത്തിത്തട്ട് പ്രദേശത്തേക്കുള്ള മുഴുവൻ റോഡുകളും ശോചനീയാവസ്ഥ പരിഹരിച്ച് യാത്രാ യോഗ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാപാർട്ടി പയഞ്ചേരി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബി ജെ പി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എം.ആർ സുരേഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി**: അത്തിത്തട്ട് പ്രദേശത്തേക്കുള്ള മുഴുവൻ റോഡുകളും ശോചനീയാവസ്ഥ പരിഹരിച്ച് യാത്രാ യോഗ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാപാർട്ടി പയഞ്ചേരി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബി ജെ പി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എം.ആർ സുരേഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

അത്തിത്തട്ടിലേക്ക് എത്തുന്നതിന് ഉവ്വാപ്പള്ളി വഴിയും മൈലാടുംപാറ വഴിയും ജബ്ബാർക്കടവ് വഴിയും റോഡുകൾ ഉണ്ട് എന്നാൽ ഈ മൂന്നു റോഡുകളും സഞ്ചാര യോഗ്യമല്ലാത്ത രീതിയിൽ ശോചനീയാവസ്ഥയിൽ ആണ്. നൂറ് കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമായ അത്തിത്തട്ടിനെ സർക്കാരും ഇരിട്ടി നഗരസഭ അധികൃതരും തീർത്തും അവഗണിക്കുകയാണ്. അത്തിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഇരിട്ടി നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് മാലിന്യം വഹിച്ചു കൊണ്ടുള്ള വാഹനം നിത്യവും എത്തുന്നതും ശോചനീയാവസ്ഥ യിലുള്ള ഈ റോഡുകളിലൂടെയാണ്.

അടിയന്തരമായി അധികാരികൾ ഈ വിഷയത്തിൽ ഇടപെട്ട് റോഡിന്റെ അറ്റകുറ്റപ്പണി തീർക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എം ആർ സുരേഷ് ആവശ്യപ്പെട്ടു. ഈ പ്രതിഷേധ സമരം സൂചന മാത്രമാണ് എന്നും അടിയന്തര നടപടി ഉണ്ടാകാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി ബിജെപി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പയഞ്ചേരി ബൂത്ത് പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.

BJP ഇരിട്ടി മണ്ഡലം ജനറൽ സെക്രട്ടറി പ്രിജേഷ് ആളോറ,പ്രദീപ് പ്രസാദ്, രമേശൻ, സുധീഷ്, അനൂപ് കുമാർ, ഫെബിൻ ഷാജി,സൂരജ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77382/bjp-staged-a-protest)