---
title: "മാഹിയിൽ വൻ ലഹരി മരുന്ന് വേട്ട: 20 . 670 ഗ്രാം എം ഡി എം എ യുമായി 2 പേർ അറസ്റ്റിൽ"
english_title: "Huge drug hunt in Mahi. 20. 2 persons arrested with 670 grams of MDMa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77385/huge-drug-hunt-in-mahi-20-2-persons-arrested-with-670-grams-of-mdma"
published_at: "2022-10-29T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ce3ab65ba7_Picsart_22-10-29_13-47-11-116.jpg"
keywords: []
---

# മാഹിയിൽ വൻ ലഹരി മരുന്ന് വേട്ട: 20 . 670 ഗ്രാം എം ഡി എം എ യുമായി 2 പേർ അറസ്റ്റിൽ

> **Lead Summary:** മാഹി: മാഹിയിലും പരിസര പ്രദേശങ്ങളിലും ലഹരി മരുന്ന് വില്പന നടത്തുന്നതായുള്ള രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പുതുച്ചേരി എസ് എസ് പി ദീപിക ഐ പി എസിന്റെ നിർദ്ദേശാനുസരണം മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ പള്ളൂർ വയലിലെ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്ത് വെച്ച് മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ ശേഖറിന്റെ നേതൃത്വത്തിൽ ചൊക്ളി നിടുമ്പ്രം സ്വദേശി കരിയാലക്കണ്ടി റാഷിദ്.കെ.കെ. , തലശ്ശേരി നെട്ടൂർ സ്വദേശി ഷീജ നിവാസിൽ ഷാലിൻ റോബർട്ട് [ ഷാൽവിൻ ഷാലു ] , തലശ്ശേരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

മാഹി: മാഹിയിലും പരിസര പ്രദേശങ്ങളിലും ലഹരി മരുന്ന് വില്പന നടത്തുന്നതായുള്ള രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പുതുച്ചേരി എസ് എസ് പി ദീപിക ഐ പി എസിന്റെ നിർദ്ദേശാനുസരണം മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ പള്ളൂർ വയലിലെ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്ത് വെച്ച് മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ ശേഖറിന്റെ നേതൃത്വത്തിൽ ചൊക്ളി നിടുമ്പ്രം സ്വദേശി കരിയാലക്കണ്ടി റാഷിദ്.കെ.കെ. , തലശ്ശേരി നെട്ടൂർ സ്വദേശി ഷീജ നിവാസിൽ ഷാലിൻ റോബർട്ട് [ ഷാൽവിൻ ഷാലു ] , തലശ്ശേരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികളിൽ നിന്നും 60.000 രൂപ വിലമതിക്കുന്ന 20.670 ഗ്രാം എം ഡി എം എ യും , യമഹ ബൈക്കും , 4420 രൂപയും , തൂക്കം നോക്കാനുപയോഗിക്കുന്ന ഡിജിറ്റൽ വേവിംഗ് മിഷനും, മൂന്ന് മൊബൈൽ ഫോണുകൾ, രണ്ട് എടിഎം കാർഡുകളും , ഒരു പോസ്റ്റൽ കാർഡും , തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ 4 ഐഡി കാർഡുകളും , ഒരു പേഴ്സും , 20 പാക്കിംഗ് കവർ എന്നിവയും പിടിച്ചെടുത്തു. സർക്കിൾ ഇൻസ്പെക്ടർ എ. ശേഖർ , മാഹി, പള്ളൂർ എസ് എച്ച് ഒ കെ.സി.അജയകുമാർ, ക്രൈം ടീം അംഗങ്ങളായ എ എസ് ഐ കിഷോർകുമാർ, എ എസ് ഐ പി.വി.പ്രസാദ്, പി.സി.ശ്രീജേഷ്, പി.സി.രാജേഷ് കുമാർ, പി.സി.രോഷിത്ത് പാറമ്മേൽ, ഹോം ഗാർഡ് പ്രവീൺ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. പോണ്ടിച്ചേരി സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം എം ഡി എം എ പിടികൂടുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77385/huge-drug-hunt-in-mahi-20-2-persons-arrested-with-670-grams-of-mdma)