---
title: "ട്വന്‍റി 20 ലോകകപ്പ്: ഗ്ലെന്‍ ഫിലിപ്‌സിന് തകര്‍പ്പന്‍ സെഞ്ചുറി"
english_title: "Icc T20 world cup glen Philip "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77411/icc-t20-world-cup-glen-philip"
published_at: "2022-10-29T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d0060c7cf0_Screenshot_2022-10-29-15-57-06-765_com.facebook.katana.jpg"
keywords: []
---

# ട്വന്‍റി 20 ലോകകപ്പ്: ഗ്ലെന്‍ ഫിലിപ്‌സിന് തകര്‍പ്പന്‍ സെഞ്ചുറി

> **Lead Summary:** **സിഡ്‌നി: **ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12ല്‍ ഗ്ലെന്‍ ഫിലിപ്‌സിന്‍റെ സെഞ്ചുറിക്കരുത്തില്‍ ലങ്കയ്‌ക്കെതിരെ മികച്ച സ്കോറിലെത്തി ന്യൂസിലന്‍ഡ്. ന്യൂസിലന്‍ഡ് 20 ഓവറില്‍ 7 വിക്കറ്റിന് 167 റണ്‍സ് നേടി. തുടക്കത്തില്‍ 15 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷമാണ് കിവികളുടെ തിരിച്ചുവരവ്. ഫിലിപ്‌സ് 64 പന്തില്‍ 104 റണ്‍സ് നേടി.

## Article Content

**സിഡ്‌നി: **ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12ല്‍ ഗ്ലെന്‍ ഫിലിപ്‌സിന്‍റെ സെഞ്ചുറിക്കരുത്തില്‍ ലങ്കയ്‌ക്കെതിരെ മികച്ച സ്കോറിലെത്തി ന്യൂസിലന്‍ഡ്. ന്യൂസിലന്‍ഡ് 20 ഓവറില്‍ 7 വിക്കറ്റിന് 167 റണ്‍സ് നേടി. തുടക്കത്തില്‍ 15 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷമാണ് കിവികളുടെ തിരിച്ചുവരവ്. ഫിലിപ്‌സ് 64 പന്തില്‍ 104 റണ്‍സ് നേടി.

22 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍. ലങ്കയ്‌ക്കായി രജിത രണ്ടും തീഷ്‌ണയും ഡിസില്‍വയും ഹസരങ്കയും കുമാരയും ഓരോ വിക്കറ്റ് നേടി.

നിര്‍ണായക ജയം വേണ്ട മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ ന്യൂസിലന്‍ഡിന് പ്രഹരം നല്‍കിയാണ് ലങ്ക തുടങ്ങിയത്. ഇന്നിംഗ്‌സിലെ നാലാം പന്തില്‍ മഹീഷ് തീഷ്‌ണ, ഫിന്‍ അലനെ(3 പന്തില്‍ 1) ബൗള്‍ഡാക്കി. ഒരോവറിന്‍റെ ഇടവേളയില്‍ സഹഓപ്പണര്‍ ദേവോണ്‍ കോണ്‍വേയെയും(4 പന്തില്‍ 1) ലങ്ക വീഴ്‌ത്തി. ധനഞ്ജയ ഡിസില്‍വയ്ക്കായിരുന്നു വിക്കറ്റ്. അടുത്ത ഓവറില്‍ നായകന്‍ കെയ്‌ന്‍ വില്യംസണും(13 പന്തില്‍ 8) വീണു. കാസുന്‍ രജിതയാണ് ക്യാപ്റ്റനെ മടക്കിയത്. ഇതോടെ 3.6 ഓവറില്‍ മൂന്ന് വിക്കറ്റിന് 15 റണ്‍സ് എന്ന നിലയില്‍ കിവികള്‍ പരുങ്ങി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77411/icc-t20-world-cup-glen-philip)