---
title: "മോഹൻലാലിന്റെ 'റാം' 50 ശതമാനം പൂര്‍ത്തിയായി, അടുത്ത ഷെഡ്യൂള്‍ നവംബറില്‍"
english_title: "Mohanlal movie ram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77416/mohanlal-movie-ram"
published_at: "2022-10-29T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d0a825a9cd_Screenshot_2022-10-29-16-41-39-385_com.facebook.katana.jpg"
keywords: []
---

# മോഹൻലാലിന്റെ 'റാം' 50 ശതമാനം പൂര്‍ത്തിയായി, അടുത്ത ഷെഡ്യൂള്‍ നവംബറില്‍

> **Lead Summary:** മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'റാം'. കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് മാറ്റിവയ്‍ക്കപ്പെട്ട ചിത്രം പിന്നീട് പുനരാരംഭിക്കുകയായിരുന്നു. ജീത്തു ജോസഫ് തന്നെ റാമിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ 'റാമി'ന്റെ പുതിയ അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

## Article Content

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'റാം'. കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് മാറ്റിവയ്‍ക്കപ്പെട്ട ചിത്രം പിന്നീട് പുനരാരംഭിക്കുകയായിരുന്നു. ജീത്തു ജോസഫ് തന്നെ റാമിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ 'റാമി'ന്റെ പുതിയ അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

'റാം' ഏതാണ്ട് 50 ശതമാനം പൂര്‍ത്തിയായെന്ന് ജീത്തു ജോസഫ് പറഞ്ഞതായി ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. മൊറോക്കോ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഷൂട്ട് ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ ആരംഭിക്കും. അടുത്ത വര്‍ഷം ജനുവരിയോടെ 'റാം' പൂര്‍ത്തിയാകും.

'റാം' ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും പൂര്‍ത്തിയാക്കുക എന്നും ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77416/mohanlal-movie-ram)