---
title: "ഇരിട്ടി എക്സൈസ് റെയിഞ്ച് ലഹരിക്കെതിരെ സൈക്കിൾ റാലിയും എന്റെ ഭവനം ലഹരി വിമുക്തം സ്റ്റിക്കർ പ്രകാശനവും സംഘടിപ്പിച്ചു"
english_title: "Iritty Excise Range Organized Anti-Drug Cycle Rally and My Bhavanam Lahari Vimtam Sticker Release"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77421/iritty-excise-range-organized-anti-drug-cycle-rally-and-my-bhavanam-lahari-vimtam-sticker-release"
published_at: "2022-10-29T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d15d08e802_InShot_20221029_172653185.jpg"
keywords: []
---

# ഇരിട്ടി എക്സൈസ് റെയിഞ്ച് ലഹരിക്കെതിരെ സൈക്കിൾ റാലിയും എന്റെ ഭവനം ലഹരി വിമുക്തം സ്റ്റിക്കർ പ്രകാശനവും സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി എക്സൈസ് റെയിഞ്ചും ഇരിട്ടി ഹൈസ്‌കൂൾ SPC യുണിറ്റും സംയുക്തമായിലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സൈക്കിൾ റാലിയും സ്റ്റിക്കർ പ്രകാശനവും സംഘടിപ്പിച്ചു. കീഴുർ BRC യിൽ നിന്നാരംഭിച്ച് പയഞ്ചേരി, ഇരിട്ടി ടൗൺ,വള്ളിയാട് വയൽ വഴി BRC യിൽ സമാപിച്ചു. ബൈക്ക് റാലി ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സി രജിത് ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**ഇരിട്ടി** : ഇരിട്ടി എക്സൈസ് റെയിഞ്ചും ഇരിട്ടി ഹൈസ്‌കൂൾ SPC യുണിറ്റും സംയുക്തമായിലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സൈക്കിൾ റാലിയും സ്റ്റിക്കർ പ്രകാശനവും സംഘടിപ്പിച്ചു. കീഴുർ BRC യിൽ നിന്നാരംഭിച്ച് പയഞ്ചേരി, ഇരിട്ടി ടൗൺ,വള്ളിയാട് വയൽ വഴി BRC യിൽ സമാപിച്ചു. ബൈക്ക് റാലി ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സി രജിത് ഉദ്ഘാടനം നിർവ്വഹിച്ചു.

എന്റെ ഭവനം ലഹരി വിമുക്തം  സ്റ്റിക്കർ പ്രകാശനം ഹെഡ് മാസ്റ്റർ  ബാബു നിർവ്വഹിച്ചു CPO സുധീഷ് എം. സി ,രഞ്ജിത്ത്,ACPO അഖില, പ്രിവെൻറ്റീവ് ഓഫീസർ ഉമ്മർ കെ, പ്രമോദ് കെപി,PTA പ്രസിഡന്റ്‌  സന്തോഷ്‌ കോയിറ്റി, സിവിൽ എക്സൈസ് ഓഫീസർ, സജേഷ് പികെ,അനിൽകുമാർ വി കെ,സനേഷ് കെ പി, നെൽസൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശരണ്യ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77421/iritty-excise-range-organized-anti-drug-cycle-rally-and-my-bhavanam-lahari-vimtam-sticker-release)