---
title: "ഗവ. യു. പി. സ്കൂൾ ചെട്ടിയാംപറമ്പിൽ ലഹരി മുക്ത ക്യാമ്പയിനുമായി ബന്ധപ്പെട്ട് സമൂഹചിത്രരചന സംഘടിപ്പിച്ചു"
english_title: "Govt. U. P. Community painting was organized in connection with Lahari Mukta campaign at Chettyamparamp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77426/govt-u-p-community-painting-was-organized-in-connection-with-lahari-mukta-campaign-at-chettyamparamp"
published_at: "2022-10-29T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d1fb579dd6_InShot_20221029_175915684.jpg"
keywords: []
---

# ഗവ. യു. പി. സ്കൂൾ ചെട്ടിയാംപറമ്പിൽ ലഹരി മുക്ത ക്യാമ്പയിനുമായി ബന്ധപ്പെട്ട് സമൂഹചിത്രരചന സംഘടിപ്പിച്ചു

> **Lead Summary:** **കേളകം : **ഗവ. യു. പി. സ്കൂൾ ചെട്ടിയാംപറമ്പിൽ ലഹരി മുക്ത ക്യാമ്പയിനുമായി ബന്ധപ്പെട്ട് സമൂഹചിത്രരചന സംഘടിപ്പിച്ചു. പി. ടി. എ. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ബ്ലോക്ക്‌ മെമ്പർ മേരിക്കുട്ടി ജോൺസൻ ചിത്രം വരച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**കേളകം : **ഗവ. യു. പി. സ്കൂൾ ചെട്ടിയാംപറമ്പിൽ ലഹരി മുക്ത ക്യാമ്പയിനുമായി ബന്ധപ്പെട്ട് സമൂഹചിത്രരചന സംഘടിപ്പിച്ചു. പി. ടി. എ. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ബ്ലോക്ക്‌ മെമ്പർ മേരിക്കുട്ടി ജോൺസൻ ചിത്രം വരച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി. ടി. അനീഷ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സജീവൻ പാലുമ്മി, വാർഡ് മെമ്പർ ലീലാമ്മ ജോണി, ചിത്രകാരൻ സണ്ണി വാളിയാങ്കൽ, പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ, പൂർവ വിദ്യാർത്ഥികൾ, വികസന സമിതി അംഗങ്ങൾ, ക്ലബ് അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സമൂഹ ചിത്രരചനയിൽ പങ്കാളികളായി. ഇതോടൊപ്പം 2022-23 വർഷത്തെ സ്കൂൾ കായിക മേളയുടെ ഉദ്ഘാടനവും പ്രീ - പ്രൈമറി ഫണ്ട് വിനിയോഗ കമ്മിറ്റി രൂപീകരണ യോഗവും ശ്രീ. സി. ടി. അനീഷ് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രെസ് പി. കെ. കുമാരി സ്വാഗതംവും മദർ പി. ടി. എ. പ്രസിഡന്റ്‌ ഷീന ബോബി ചടങ്ങിൽ നന്ദിയും അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77426/govt-u-p-community-painting-was-organized-in-connection-with-lahari-mukta-campaign-at-chettyamparamp)