---
title: "കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട: എംഡിഎംഎയും ഹാഷിഷ് ഒയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍"
english_title: "Aarrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77494/aarrested"
published_at: "2022-10-30T05:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635dbaf8123ea_Screenshot_20221030-051303.png"
keywords: []
---

# കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട: എംഡിഎംഎയും ഹാഷിഷ് ഒയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. രണ്ട് കേസുകളിലായി മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. കോഴിക്കോട് നഗരത്തില്‍ ചില്ലറ വില്പനക്കായി എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്ന യുവാവായ കോഴിക്കോട് താലൂക്കില്‍ ചെറുവണ്ണൂര്‍ വില്ലേജില്‍ നല്ലളം ദേശത്ത് തെക്കേ പാടം എന്ന സ്ഥലത്ത് സി.കെ.ഹൗസില്‍ ഷാക്കില്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 14 ഗ്രാം എം.ഡി.എം.എ എക്സൈസ് കണ്ടെത്തി.

## Article Content

**കോഴിക്കോട്: **കോഴിക്കോട് നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. രണ്ട് കേസുകളിലായി മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. കോഴിക്കോട് നഗരത്തില്‍ ചില്ലറ വില്പനക്കായി എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്ന യുവാവായ കോഴിക്കോട് താലൂക്കില്‍ ചെറുവണ്ണൂര്‍ വില്ലേജില്‍ നല്ലളം ദേശത്ത് തെക്കേ പാടം എന്ന സ്ഥലത്ത് സി.കെ.ഹൗസില്‍ ഷാക്കില്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 14 ഗ്രാം എം.ഡി.എം.എ എക്സൈസ് കണ്ടെത്തി.

എം.ഡി.എം.എയുമായി കോഴിക്കോട് കൊളത്തറയില്‍ വെച്ചാണ് ഷാക്കിറിനെ അറസ്റ്റ് ചെയ്തത്. 10 വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്ന കമേഴ്‌സ്യല്‍ ക്വാണ്ടിറ്റി കേസാണിത്. ഇയാളെ കോഴിക്കോട് ജെഎഫ്‌സി കോടതി അഞ്ചില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പിടിച്ചെടുത്ത എം.ഡി.എം.എയ്ക്ക് വിപണിയില്‍ രണ്ട്  ലക്ഷത്തോളം രൂപ വിലവരും. കോഴിക്കോട് നഗരത്തില്‍ ഉത്തരമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് മേധാവി കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത് ബാബുവിന്റെയും ഇന്റിലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പ്രജിത്തിന്റെയും നേത്യത്വത്തില്‍ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി, ഉത്തരമേഖല എക്‌സൈസ് സ്‌ക്വാഡ്  എന്നിവരുടെ നേത്യത്വത്തില്‍ ആണ് മിന്നല്‍ പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77494/aarrested)