---
title: "ലഹരിവിരുദ്ധ സന്ദേശവുമായി ചെറുപുഷ്പ മിഷൻ ലീഗ്: ബോധവൽക്കരണ ജാഥ സമാപിച്ചു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77511/kalpetta"
published_at: "2022-10-30T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635df2160a023_IMG-20221030-WA0012.jpg"
keywords: []
---

# ലഹരിവിരുദ്ധ സന്ദേശവുമായി ചെറുപുഷ്പ മിഷൻ ലീഗ്: ബോധവൽക്കരണ ജാഥ സമാപിച്ചു

> **Lead Summary:**  **കൽപ്പറ്റ :**ചെറുപുഷ്പ മിഷൻ ലീഗ് പുതിയിടംകുന്ന് ശാഖയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ ലഹരി വിരുദ്ധ മ്പോധവത്ക്കരണ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. . ജാഥയുടെ ഉദ്ഘാടനം കല്പറ്റയിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്. ഷാജി നിർവഹിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉൾപെടുത്തി ജില്ലയിൽ വിതരണം വിതരണം ചെയ്യാൻ തയ്യാറാക്കിയ അയ്യായിരം ലഘുലേഖകളുടെ വിതരണോത്ഘാടനം സൈബർ പോലീസ് ജില്ലാ മേധാവി സി.ഐ. ഷജു , ജോൺസൺ തൊഴുത്തുങ്കലിന് നൽകി കൊണ്ട് നിർവഹിച്ചു.

## Article Content

 **കൽപ്പറ്റ :**ചെറുപുഷ്പ മിഷൻ ലീഗ് പുതിയിടംകുന്ന് ശാഖയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ ലഹരി വിരുദ്ധ മ്പോധവത്ക്കരണ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. . ജാഥയുടെ ഉദ്ഘാടനം കല്പറ്റയിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്. ഷാജി നിർവഹിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉൾപെടുത്തി ജില്ലയിൽ വിതരണം വിതരണം ചെയ്യാൻ തയ്യാറാക്കിയ അയ്യായിരം ലഘുലേഖകളുടെ വിതരണോത്ഘാടനം സൈബർ പോലീസ് ജില്ലാ മേധാവി സി.ഐ. ഷജു , ജോൺസൺ തൊഴുത്തുങ്കലിന് നൽകി കൊണ്ട് നിർവഹിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സേവനങ്ങളെ മുൻ നിർത്തി എക്സൈസ് കമ്മിഷണറെ മിഷൻ ലീഗ് ഭാരവാഹികൾ ആദരിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട 14 ടൗണുകളിലുടെ കടന്നുപോയ ജാഥ മാനന്തവാടിയിൽ സമാപിച്ചു . ജോൺസൺ മാസ്റ്റർ തൊഴുത്തുങ്കൽ, ജോസ് പളളത്ത് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. . ഫ്ലാങ്ക്ളിൻ പ്രസാദ് , സി. ലിസ എസ്.കെ.ഡി. എന്നിവരാണ് ജാഥയിൽ ഗാനങ്ങൾ ആലപിച്ചത്. . ജാഥ ക്യാപ്റ്റൻ ഫാ. ജെയിംസ് ചക്കിട്ടുകുടിയിൽ നയിച്ച ജാഥയിൽ സംഘടന അംഗങ്ങളായ സി.സെലിൻ എസ്.എച്ച്., രഞ്ജു മുക്കത്ത്, ഷാജി കോ നൂർ, ബിനു അയ്യംങ്കുഴയ്ക്കൽ, ഫ്ലെമിൻ, അഭിഷേക്, ആഷ്‌വിൻ, ജെസ്വിവിൻ എന്നിവർ നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77511/kalpetta)