---
title: "സീന്‍ വില്യംസിന്റെ പോരാട്ടം പാഴായി; അവസാന ഓവറില്‍ സിംബാബ്‌വെയെ മറികടന്ന് ബംഗ്ലാദേശ്"
english_title: "Bangladesh won the match"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77546/bangladesh-won-the-match"
published_at: "2022-10-30T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e20a07964c_Screenshot_2022-10-30-12-28-17-56_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# സീന്‍ വില്യംസിന്റെ പോരാട്ടം പാഴായി; അവസാന ഓവറില്‍ സിംബാബ്‌വെയെ മറികടന്ന് ബംഗ്ലാദേശ്

> **Lead Summary:** ബ്രിസ്‌ബേന്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ ബംഗ്ലാദേശിന് മൂന്ന് റണ്‍സിന്റെ ജയം. 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക് 146 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ടസ്‌കിന്‍ അഹമ്മദ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

## Article Content

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ ബംഗ്ലാദേശിന് മൂന്ന് റണ്‍സിന്റെ ജയം. 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക് 146 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ടസ്‌കിന്‍ അഹമ്മദ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

സിംബാബ്‌വെയുടെ ടോപ് സ്‌കോററായ സീന്‍ വില്യംസ് (64) 19-ാം ഓവറില്‍ റണ്ണൗട്ടായത് സിംബാബ്‌വെയ്ക്ക് തിരിച്ചടിയായി. നേരത്തെ, ബ്രിസ്‌ബേനില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (55 പന്തില്‍ 71) ഇന്നിംഗ്‌സാണ് തുണയായത്.

ഏഴ് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. രണ്ട് വിക്കറ്റ് വീതം നേടിയ റിച്ചാര്‍ഡ് ഗവാര, ബ്ലെസിംഗ് മുസറബാനി എന്നിവരാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറില്‍ ഒതുക്കിയത്. തകര്‍ച്ചയോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. ആറ് ഓവര്‍ പൂര്‍ത്തിയാവുമുമ്പ് സിംബാബ്‌വെയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി.

35 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. വെസ്ലി മധെവേരെ, (4), ക്രെയ്ഗ് ഇര്‍വിന്‍ (8), മില്‍ട്ടണ്‍ ഷുംബ (8), സിക്കന്ദര്‍ റാസ (0) എന്നിവരുടെ വിക്കറ്റുകളാണ് പവര്‍പ്ലേയില്‍ നഷ്ടമായത്. തുടര്‍ന്നാണ് വില്യംസ് പ്രതീക്ഷ നല്‍കിയത്. റ്യാന്‍ ബേള്‍ (25) പന്തില്‍ പുറത്താവാതെ 27 പിന്തുണ നല്‍കിയെങ്കിലും ജയിക്കാന്‍ അത് മതിയായിരുന്നില്ല. ഇതിനിടെ റെഗിസ് ചകാബ്വ (15), ബ്രാഡ് ഇവാന്‍സ് (2) എന്നിവരുടെ വിക്കറ്റുകളും സിംബാബ്‌വെക്ക് നഷ്ടമായി. ബേളിനൊപ്പം ബ്ലെസിംഗ് മുസറബാനി (0) പുറത്താവാതെ നിന്നു. ടസ്‌കിന് പുറമെ മുസദെക് ഹുസൈന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77546/bangladesh-won-the-match)