---
title: "മമ്പറത്ത് ലഹരി മരുന്ന് വേട്ട, ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎ പിടികൂടി"
english_title: "Medicinal drugs were caught by police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77550/medicinal-drugs-were-caught-by-police"
published_at: "2022-10-30T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e24d0e2dfc_Picsart_22-10-30_12-45-53-900.jpg"
keywords: []
---

# മമ്പറത്ത് ലഹരി മരുന്ന് വേട്ട, ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎ പിടികൂടി

> **Lead Summary:** **കൂത്തുപറമ്പ്** **:** മമ്പറം മൈലുള്ളിമെട്ടയിൽ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി. പാതിരിയാട് സ്വദേശി പി.പി.ഇസ്മയിലിനെയാണ് പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

## Article Content

**കൂത്തുപറമ്പ്** **:** മമ്പറം മൈലുള്ളിമെട്ടയിൽ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി. പാതിരിയാട് സ്വദേശി പി.പി.ഇസ്മയിലിനെയാണ് പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

വാഹന പരിശോധനയ്ക്കിടെയാണ് ഇസ്മയിൽ എംഡിഎംഎയുമായി പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിപണിയിൽ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ ഇയാൾ എംഡിഎംഎ വിതരണം ചെയ്യുന്നുവെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു.

തുടർന്ന് ഇന്നലെ മുതൽ നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് ഇന്ന് രാവിലെ മമ്പറത്ത് നിന്ന് പ്രതിയെ പിടികൂടിയത്. ഇതേ പ്രദേശത്ത് നിന്ന് ഒരു മാസം മുമ്പ് 40 ഗ്രാം എംഡിഎംഎയുമായി മറ്റൊരാൾ പിടിയിലായിരുന്നു. ഇവർ തമ്മിൽ ബന്ധമുണ്ടോ എന്നും ഒരേ ആളാണോ ഇരുവർക്കും എംഡിഎംഎ വിതരണം ചെയ്തതെന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്. എക്സൈസിന്റെ പിണറായി റേഞ്ചിലെ ഉദ്യോഗസ്ഥരാണ് എംഡിഎംഎ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77550/medicinal-drugs-were-caught-by-police)