---
title: " കേശദാനം സംഘടിപ്പിച്ചു"
english_title: "Organized hair donation "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77595/organized-hair-donation"
published_at: "2022-10-30T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e5a1a8bd7f_InShot_20221030_163341155.jpg"
keywords: []
---

#  കേശദാനം സംഘടിപ്പിച്ചു

> **Lead Summary:** **കേളകം**: കേളകം സെന്റ് ജോസഫ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ കാൻസർ പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന സർഗ്ഗ ക്ഷേത്ര സംഘടനയുമായി സഹകരിച്ച് കേശദാനം സംഘടിപ്പിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം**: കേളകം സെന്റ് ജോസഫ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ കാൻസർ പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന സർഗ്ഗ ക്ഷേത്ര സംഘടനയുമായി സഹകരിച്ച് കേശദാനം സംഘടിപ്പിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.

ഇടവക വികാരി ഫാ. കുര്യാക്കോസ് കുന്നത്ത് അധ്യക്ഷത വഹിച്ചു. മഞ്ഞളാംപുറം യു പി സ്കൂൾ ഹെഡ്മിസ്ട്രസ് റോസമ്മ പി ഡി ബോധവൽക്കരണ സന്ദേശം നൽകി. പഞ്ചായത്ത് മെമ്പർ ജോണി പാമ്പാടിയിൽ കേളകം സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, സുജയ് തട്ടുപറമ്പിൽ , ബാബു തെങ്ങുംതോട്ടത്തിൽ , ജോസ് വളവനാട് എന്നിവർ സംസാരിച്ചു. കാൻസർ രോഗികൾക്ക് ഉപയോഗിക്കുന്നതിനായി വിവിധ ഭക്തസംഘടനകളിൽപെട്ട ഒൻപതോളം പെൺകുട്ടികൾ അവരുടെ തലമുടി മുറിച്ച് ദാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77595/organized-hair-donation)