---
title: "'ഷാരോണിനെ കൊന്നതുതന്നെ': കുറ്റംസമ്മതിച്ച് പെണ്‍സുഹൃത്ത് ഗ്രീഷ്മ: അറസ്റ്റ് ഉടന്‍ "
english_title: "Arrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77613/arrest"
published_at: "2022-10-30T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e781325e47_images.jpeg"
keywords: []
---

# 'ഷാരോണിനെ കൊന്നതുതന്നെ': കുറ്റംസമ്മതിച്ച് പെണ്‍സുഹൃത്ത് ഗ്രീഷ്മ: അറസ്റ്റ് ഉടന്‍ 

> **Lead Summary:**  **തിരുവനന്തപുരം: **പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമെന്ന് സമ്മതിച്ച് പെൺസുഹൃത്ത്. ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊന്നതാണെന്നാണ് പെൺസുഹൃത്തായ ഗ്രീഷ്മ മൊഴി നൽകി. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഷാരോണിന്റെ പെൺസുഹൃത്തും കുടുംബവും എസ്.പി. ഓഫീസിൽ ഹാജരായത്. മാതാപിതാക്കളും മറ്റൊരു ബന്ധുവും പെൺകുട്ടിക്കൊപ്പം ചോദ്യംചെയ്യലിന് എത്തിയിരുന്നു.

## Article Content

 **തിരുവനന്തപുരം: **പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമെന്ന് സമ്മതിച്ച് പെൺസുഹൃത്ത്. ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊന്നതാണെന്നാണ് പെൺസുഹൃത്തായ ഗ്രീഷ്മ മൊഴി നൽകി. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഷാരോണിന്റെ പെൺസുഹൃത്തും കുടുംബവും എസ്.പി. ഓഫീസിൽ ഹാജരായത്. മാതാപിതാക്കളും മറ്റൊരു ബന്ധുവും പെൺകുട്ടിക്കൊപ്പം ചോദ്യംചെയ്യലിന് എത്തിയിരുന്നു.

തുടർന്ന് ഡിവൈ.എസ്.പി. ജോൺസൺ, എ.എസ്.പി. സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ ചോദ്യംചെയ്യുകയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലിൽ അധികസമയം ഗ്രീഷ്മയ്ക്ക് പിടിച്ചുനിൽക്കാനായില്ല. തുടർന്ന് ഓരോകാര്യങ്ങളും പെൺകുട്ടി പോലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തുവിടാൻ പോലീസ് മാധ്യമങ്ങളെ കാണും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77613/arrest)