---
title: "മൂന്നാറിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു:  2 പേർ അറസ്റ്റിൽ "
english_title: "Moonnar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77669/moonnar"
published_at: "2022-10-31T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f10ff4df08_Screenshot_20221031-053327_Facebook.jpg"
keywords: []
---

# മൂന്നാറിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു:  2 പേർ അറസ്റ്റിൽ 

> **Lead Summary:** **ഇടുക്കി: **മൂന്നാറിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിലായി. ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ അൻപത്തി ആറ് കാരനായ പി വേലുസ്വാമി, പത്തൊൻപത് വയസുകാരനായ എൻ മുകേഷ് എന്നിവരെയാണു ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്കു വയറു വേദനയെത്തുടർന്നു നടത്തിയ പരിശോധനയിലാണു പീഡനത്തിനിരയായതായി കണ്ടെത്തിയത്.

## Article Content

**ഇടുക്കി: **മൂന്നാറിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിലായി. ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ അൻപത്തി ആറ് കാരനായ പി വേലുസ്വാമി, പത്തൊൻപത് വയസുകാരനായ എൻ മുകേഷ് എന്നിവരെയാണു ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്കു വയറു വേദനയെത്തുടർന്നു നടത്തിയ പരിശോധനയിലാണു പീഡനത്തിനിരയായതായി കണ്ടെത്തിയത്.

മാതാപിതാക്കളുടെ നേതൃത്വത്തിൽ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ് എച്ച് ഒ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള എസ് ഐ തബിരാജ്, എ എസ് ഐ മരായ ബിജു ഇമ്മാനുവൽ, ഹാജിറ, സി പി ഒ മാരായ രജേഷ്, ജിൻസ്, അനിഷ്, അനുപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77669/moonnar)