---
title: "ആലപ്പുഴ അരൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ തീപിടുത്തം: നാല് പേര്‍ക്ക് പരിക്ക്"
english_title: "Vehicle collision in Alappuzha Arur causes fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77671/vehicle-collision-in-alappuzha-arur-causes-fire"
published_at: "2022-10-31T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f1488bbdbb_Screenshot_20221031-054839_Facebook.jpg"
keywords: []
---

# ആലപ്പുഴ അരൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ തീപിടുത്തം: നാല് പേര്‍ക്ക് പരിക്ക്

> **Lead Summary:** **ആലപ്പുഴ: **അരൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. തേവര സ്വദേശികളായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ആലപ്പുഴ: **അരൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. തേവര സ്വദേശികളായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 11.00 മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡീസൽ ടാങ്കിൽ കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.   ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനങ്ങൾ ചന്തിരൂരിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തിനശിച്ചു. കാറിൽ  ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇവരെ  ലേക്ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77671/vehicle-collision-in-alappuzha-arur-causes-fire)