---
title: "ആര്‍എസ്പി ദേശീയ നേതാവ് പ്രൊഫ ടിജെ ചന്ദ്രചൂഡന്‍ അന്തരിച്ചു"
english_title: "RSP national leader Prof TJ Chandrachudan passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77705/rsp-national-leader-prof-tj-chandrachudan-passed-away"
published_at: "2022-10-31T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f5c3180521_IMG-20221031-WA0048.jpg"
keywords: []
---

# ആര്‍എസ്പി ദേശീയ നേതാവ് പ്രൊഫ ടിജെ ചന്ദ്രചൂഡന്‍ അന്തരിച്ചു

> **Lead Summary:** **തിരുവനന്തപുരം**: മുതിര്‍ന്ന ആര്‍ എസ് പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 83 വയസായിരുന്നു. ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഇടത് നേതാക്കളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു. മറ്റന്നാള്‍ സംസ്കാരം നടത്തും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അമേരിക്കയിലുള്ള മകള്‍ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം നടത്തുക.

## Article Content

**തിരുവനന്തപുരം**: മുതിര്‍ന്ന ആര്‍ എസ് പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 83 വയസായിരുന്നു. ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഇടത് നേതാക്കളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു. മറ്റന്നാള്‍ സംസ്കാരം നടത്തും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അമേരിക്കയിലുള്ള മകള്‍ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം നടത്തുക.

ഏറെ നാളായി രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ പല തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടതല്ലാതെ ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല ചന്ദ്രചൂഡന്. എന്നാല്‍ രാഷ്ട്രീയ നിലപാടുകള്‍ മുറുകെ പിടിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലും അദ്ദേഹം ഒരിക്കലും ഒരു തരത്തിലും മടി കാണിച്ചിരുന്നില്ല. എല്‍ഡിഎഫ് വിട്ട് ആര്‍എസ്പി യുഡിഎഫിലേക്ക് പോയ ഘട്ടത്തില്‍ ചന്ദ്രചൂഡന്റെ നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു. അന്ന് പാര്‍ട്ടിക്കൊപ്പം അദ്ദേഹം നിലപാടെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77705/rsp-national-leader-prof-tj-chandrachudan-passed-away)