---
title: "കെ. എൻ. എം. പാനൂർ മണ്ഡലം പ്രചരണ ഉദ്ഘാടനം കരിയാട് നടന്നു"
english_title: "K.  N.  M.  Panur constituency campaign inauguration was held at Kariad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77713/k-n-m-panur-constituency-campaign-inauguration-was-held-at-kariad"
published_at: "2022-10-31T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f5ffb049c9_Picsart_22-10-31_11-10-38-326.jpg"
keywords: []
---

# കെ. എൻ. എം. പാനൂർ മണ്ഡലം പ്രചരണ ഉദ്ഘാടനം കരിയാട് നടന്നു

> **Lead Summary:** **പെരിങ്ങത്തൂർ : **കോഴിക്കോട് വെച്ച് ഡിസമ്പർ 29, 30, 31, ജനുവരി 1 തീയ്യതികളിൽ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം കരിയാട് പുതുശ്ശേരി പള്ളി പരിസരത്ത് വെച്ച് കെ.എൻ.എം.പാനൂർ മണ്ഡലം പ്രചരണ ഉദ്ഘാടനം നടന്നു. നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന സന്ദേശവുമായാണ് പ്രചാരണ പരിപാടി നടത്തിയത്. കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ. പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

## Article Content

**പെരിങ്ങത്തൂർ : **കോഴിക്കോട് വെച്ച് ഡിസമ്പർ 29, 30, 31, ജനുവരി 1 തീയ്യതികളിൽ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം കരിയാട് പുതുശ്ശേരി പള്ളി പരിസരത്ത് വെച്ച് കെ.എൻ.എം.പാനൂർ മണ്ഡലം പ്രചരണ ഉദ്ഘാടനം നടന്നു. നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന സന്ദേശവുമായാണ് പ്രചാരണ പരിപാടി നടത്തിയത്. കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ. പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

യാക്കൂബ് എലാംകോട് അധ്യക്ഷതവഹിച്ചു. മുസ്തഫ തൻവീർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ മുഹ്സിൻ വിഷയാവതരണം നടത്തി. കബീർ കരിയാട്, പി. കെ. ഇബ്രാഹിം ഹാജി , എൻ.കെ. അഹമ്മദ് മദനി,ശംസീർ കൈതേരി,അലി കുയ്യാലി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77713/k-n-m-panur-constituency-campaign-inauguration-was-held-at-kariad)