---
title: "17 വയസ്സുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവം: 53 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Incident of 17-year-old girl giving birth in hospital washroom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77714/incident-of-17-year-old-girl-giving-birth-in-hospital-washroom"
published_at: "2022-10-31T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f6173e92fa_Picsart_22-10-31_11-16-51-514.jpg"
keywords: []
---

# 17 വയസ്സുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവം: 53 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** ഇരിട്ടി : 17 വയസ്സുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ 53 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.ശ്രീകണ്ഠാപുരം മലപ്പട്ടം സ്വദേശി കൃഷ്ണൻ നെയാണ് ഉളിക്കൽ പോലിസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തിയാണ് കേസ്.

## Article Content

ഇരിട്ടി : 17 വയസ്സുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ 53 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.ശ്രീകണ്ഠാപുരം മലപ്പട്ടം സ്വദേശി കൃഷ്ണൻ നെയാണ് ഉളിക്കൽ പോലിസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തിയാണ് കേസ്.

ഇന്നലെയാണ് ഇരിട്ടി താലൂക് ആശുപത്രിയിൽ വയറുവേദനയുമായി എത്തിയ പെൺകുട്ടി ആശുപത്രിയിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രി വീണ ജോർജ് നിർദേശം നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77714/incident-of-17-year-old-girl-giving-birth-in-hospital-washroom)