---
title: "പൂക്കോം മുസ്ലിം എൽ. പി. സ്കൂൾ സർഗോദയം2022 സ്കൂൾ കലോത്സവം സംഘടിപ്പിച്ചു "
english_title: "Pookom Muslim L.  P.  school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77715/pookom-muslim-l-p-school"
published_at: "2022-10-31T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f61e22ddcf_Picsart_22-10-31_11-18-58-568.jpg"
keywords: []
---

# പൂക്കോം മുസ്ലിം എൽ. പി. സ്കൂൾ സർഗോദയം2022 സ്കൂൾ കലോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **പെരിങ്ങത്തൂർ**: പൂക്കോം മുസ്ലിം എൽ. പി. സ്കൂൾ സർഗോദയം2022 സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. ഉപജില്ലാ തല കലോത്സവങ്ങളെ വെല്ലും വിധത്തിലുള്ളതായിരുന്നു പൂക്കോം മുസ്ലീം എൽ .പി .യിൽ നടന്ന കുട്ടികളുടെ കലോത്സവം. മുഴുവൻ മത്സരങ്ങളും നല്ല പങ്കാളിത്തവും വാശിയേറിയതുമായിരുന്നു. പാനൂർ നഗരസഭ കൗൺസിലർ സി. എച്ച്. സ്വാമി ദാസൻ കലോത്സവം ഉദ്ഘാടനം ചെയ്തു . സിനിമാ പിന്നണി ഗായിക അശ്വതി പാനൂർ മുഖ്യാതിഥിയായി.സ്കൂൾ പ്രധാനാധ്യാപകൻ കെ. മുഹമ്മദ് സിദ്ധീഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

## Article Content

**പെരിങ്ങത്തൂർ**: പൂക്കോം മുസ്ലിം എൽ. പി. സ്കൂൾ സർഗോദയം2022 സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. ഉപജില്ലാ തല കലോത്സവങ്ങളെ വെല്ലും വിധത്തിലുള്ളതായിരുന്നു പൂക്കോം മുസ്ലീം എൽ .പി .യിൽ നടന്ന കുട്ടികളുടെ കലോത്സവം. മുഴുവൻ മത്സരങ്ങളും നല്ല പങ്കാളിത്തവും വാശിയേറിയതുമായിരുന്നു. പാനൂർ നഗരസഭ കൗൺസിലർ സി. എച്ച്. സ്വാമി ദാസൻ കലോത്സവം ഉദ്ഘാടനം ചെയ്തു . സിനിമാ പിന്നണി ഗായിക അശ്വതി പാനൂർ മുഖ്യാതിഥിയായി.സ്കൂൾ പ്രധാനാധ്യാപകൻ കെ. മുഹമ്മദ് സിദ്ധീഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

അശ്വതി പാനൂരിൻ്റെ ഗാനാലാപനവും ഉണ്ടായിരുന്നു. മുൻ അധ്യാപകരായ കെ. പി. അബ്ദുറഹിമാൻ മാസ്റ്റർ, കെ. ഗീത ടീച്ചർ, എസ്. ആർ. ജി. കൺവീനർ ഷിബിത ടീച്ചർ ,നജീബ് മാസ്റ്റർ, കെ.പി.അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. രണ്ടു വേദികളിലായി ഇരുനൂറിൽ പരം മത്സരാർത്ഥികൾ വിവിധ പരിപാടികളിലായി പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77715/pookom-muslim-l-p-school)