---
title: "ടി ജെ ചന്ദ്രചൂഡന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു"
english_title: "By TJ Chandrachudan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77729/by-tj-chandrachudan"
published_at: "2022-10-31T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f70a5efc1c_n43714716216671991202598e934536d348b5644be6e171773493611d988bae43fbb84715fe232746b4fd63.jpg"
keywords: []
---

# ടി ജെ ചന്ദ്രചൂഡന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

> **Lead Summary:** **തിരുവനന്തപുരം**: ആര്‍എസ്പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

## Article Content

**തിരുവനന്തപുരം**: ആര്‍എസ്പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ഇടതുപക്ഷ രാഷ്ട്രീയത്തിന് തൊഴിലാളി വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുന്നതിന് പരിശ്രമിച്ച നേതാവായിരുന്നു അദ്ദേഹം. പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം തലസ്ഥാനത്തെ സാമൂഹ്യ- സാംസ്കാരിക സദസ്സുകളില്‍ സജീവ സാന്നിധ്യമായിരുന്നു. യുപിഎ ഭരണകാലത്ത് ദേശീയ രാഷ്ട്രീയത്തിലും ചന്ദ്രചൂഡന്‍ ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77729/by-tj-chandrachudan)