---
title: "കാഞ്ഞിരപ്പുഴയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി ഹൈ-ടെക് ഡ്രൈക്ലീനിങ് സെന്റർ ഉദ്ഘാടനം ചെയ്തു"
english_title: "Hi-tech dry cleaning center with state-of-the-art facilities inaugurated at Kanjirapuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77744/hi-tech-dry-cleaning-center-with-state-of-the-art-facilities-inaugurated-at-kanjirapuzha"
published_at: "2022-10-31T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f7d0804b8b_Picsart_22-10-31_13-06-58-888.jpg"
keywords: []
---

# കാഞ്ഞിരപ്പുഴയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി ഹൈ-ടെക് ഡ്രൈക്ലീനിങ് സെന്റർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** പേരാവൂർ:- കാഞ്ഞിരപ്പുഴയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി വസ്ത്രങ്ങൾ അലക്കുന്നതിനും, ഡ്രൈക്ലീനിങ്ങിനും, സ്റ്റീം ഇസ്തിരി, സാരി, മുണ്ട് , ഷർട്ട് സ്റ്റാർച്ചിങ്ങ്, കറ കളയൽ, ബ്ലാങ്കറ്റ് വാഷിംഗ് , ഷൂസ് ഡ്രൈക്ലീനിംങ്ങ്, ഇസ്തിരി ഇടുന്നതിനുമായി ഹൈ-ടെക് എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ:- കാഞ്ഞിരപ്പുഴയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി വസ്ത്രങ്ങൾ അലക്കുന്നതിനും, ഡ്രൈക്ലീനിങ്ങിനും, സ്റ്റീം ഇസ്തിരി, സാരി, മുണ്ട് , ഷർട്ട് സ്റ്റാർച്ചിങ്ങ്, കറ കളയൽ, ബ്ലാങ്കറ്റ് വാഷിംഗ് , ഷൂസ് ഡ്രൈക്ലീനിംങ്ങ്, ഇസ്തിരി ഇടുന്നതിനുമായി ഹൈ-ടെക് എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തു.

എം.എൽ.എ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ, വാർഡ് മെമ്പർ പൂക്കോത്ത് റെജീന സിറാജ്, ഡോ.വി.രാമചന്ദ്രൻ, വ്യവസായ വികസന ഓഫീസർ അഖിൽ .കെ, കാനറാ ബാങ്ക് മാനേജർ നിഖിൽ വി.കെ, ജോസ് ഉപ്പുവീട്ടിൽ എന്നിവർ വിവിധ യൂണിറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രൊജക്ട് വിശദീകരണം റെജി ജോർജ് പ്രവർത്തന മേഖലകൾ ബെസ്റ്റി ജോർജ് എന്നിവർ വിശദീകരിച്ചു. കെ.കെ.രാമചന്ദ്രൻ, ബേബി പാറക്കൻ, ഷബി നന്ത്യത്ത്, സുരേഷ് ചാലാറത്ത്, കൂട്ട ജയപ്രകാശ്, അരിപ്പയിൽ മുഹമ്മദ് ഹാജി എന്നിവരും സംബന്ധിച്ചു. ജെസ്സി ജോസഫ് സ്വാഗതവും സലിൻ ജോസഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77744/hi-tech-dry-cleaning-center-with-state-of-the-art-facilities-inaugurated-at-kanjirapuzha)