---
title: "കൽപ്പറ്റയിൽ കാൽ കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ"
english_title: "Atrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77747/atrested"
published_at: "2022-10-31T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f7eb6e2090_Picsart_22-10-31_13-19-40-221.jpg"
keywords: []
---

# കൽപ്പറ്റയിൽ കാൽ കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

> **Lead Summary:**  **കൽപ്പറ്റ: ** കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനുപ് വി.പിയും പാർട്ടിയും കൽപ്പറ്റയിൽ നടത്തിയ റെയ്ഡിൽ കാൽ കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ . ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഒരു ബൈക്കും ഒരു സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. കണിയാമ്പറ്റ ചിത്രമൂല ദേശത്ത് കച്ചേരി പറമ്പിൽ വീട്ടിൽ സലാം കെ യും, കൽപ്പറ്റ പൂളക്കുന്ന് താമരക്കൊല്ലി വീട്ടിൽ ജോസ് ടി എ എന്നിവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് കേസ്സെടുത്തു. ഇവർ നിരവധി മുൻ കഞ്ചാവ് കേസുകളിൽ പ്രതികളാണ്.

## Article Content

 **കൽപ്പറ്റ: ** കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനുപ് വി.പിയും പാർട്ടിയും കൽപ്പറ്റയിൽ നടത്തിയ റെയ്ഡിൽ കാൽ കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ . ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഒരു ബൈക്കും ഒരു സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. കണിയാമ്പറ്റ ചിത്രമൂല ദേശത്ത് കച്ചേരി പറമ്പിൽ വീട്ടിൽ സലാം കെ യും, കൽപ്പറ്റ പൂളക്കുന്ന് താമരക്കൊല്ലി വീട്ടിൽ ജോസ് ടി എ എന്നിവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് കേസ്സെടുത്തു. ഇവർ നിരവധി മുൻ കഞ്ചാവ് കേസുകളിൽ പ്രതികളാണ്.

ജോസിന് കഞ്ചാവ് എത്തിച്ച് നൽകുന്ന നിയാസ് എന്നയാൾക്ക് വേണ്ടി എക്സൈസ് തിരച്ചിൽ ആരംഭിച്ചു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ജോണി കെ , സിവിൽ എക്സൈസ് ഓഫീസർ അനന്തു എസ് എസ് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77747/atrested)