---
title: "മട്ടന്നൂരിൽ ആയുധങ്ങളും കാട്ടിറച്ചിയും കണ്ടെത്തി "
english_title: "Mattannur Weapons and wild meat were founded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7777/mattannur-weapons-and-wild-meat-were-founded"
published_at: "2021-10-29T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617b8d1690973_IMG-20211029-WA0015.jpg"
keywords: []
---

# മട്ടന്നൂരിൽ ആയുധങ്ങളും കാട്ടിറച്ചിയും കണ്ടെത്തി 

> **Lead Summary:** മട്ടന്നൂർ: മട്ടന്നൂർ പൊറോറയിൽ റേഞ്ച് ഫോറസ്റ്റ് നടത്തിയ പരിശോധനയിൽ കാട്ടിറച്ചിയും കാട്ടുമൃഗത്തെ വേട്ടയാടാൻ ഉപയോഗിച്ച തോക്കും മറ്റ് ആയുധങ്ങളും പിടികൂടി.

## Article Content

മട്ടന്നൂർ: മട്ടന്നൂർ പൊറോറയിൽ റേഞ്ച് ഫോറസ്റ്റ് നടത്തിയ പരിശോധനയിൽ കാട്ടിറച്ചിയും കാട്ടുമൃഗത്തെ വേട്ടയാടാൻ ഉപയോഗിച്ച തോക്കും മറ്റ് ആയുധങ്ങളും പിടികൂടി.

മട്ടന്നൂർ പോറോറ സ്വദേശിയായ ഐഡിയ ഗോവിന്ദൻ കാട്ടുമൃഗത്തെ വേട്ടയാടി വിൽപ്പന ചെയ്യുന്നുണ്ടെന്ന വിവരത്തെ    തുടർന്നായിരുന്നു പരിശോധന. വീടിനോട് ചേർന്ന ഷെഡ്ഡിൽ ഇറച്ചി വെട്ടികൊണ്ടിരിക്കുകയായിരുന്ന         ഗോവിന്ദൻ റേഞ്ച് ഫോറസ്റ്റ് ഓഫീസറെയും സംഘത്തെയും കണ്ട ഉടൻ ഓടിരക്ഷപ്പെട്ടു. ഷെഡ്ഡിനകത്ത് നടത്തിയ പരിശോധനയിലാണ് വേട്ടയാടാൻ ഉപയോഗിച്ച തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തത്.

പരിശോധനയിൽ ഫ്ലയിങ് സ്‌ക്വാഡ്  റേഞ്ച്  ഫോറസ്റ്റ് ഓഫീസർ വി. ജയപ്രകാശൻ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ചന്ദ്രൻ, ഗ്രേഡ് ഫോറസ്റ്റർമാരായ കെ. മധു, സി. പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമരായ ലിയാൻഡർ എഡ്വേർഡ്, പി.പി. സുബിൻ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7777/mattannur-weapons-and-wild-meat-were-founded)