---
title: "കേളകം റോയൽ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Organized anti-drug awareness class under the aegis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77780/organized-anti-drug-awareness-class-under-the-aegis"
published_at: "2022-10-31T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f9beb4db43_Picsart_22-10-31_15-15-25-354.jpg"
keywords: []
---

# കേളകം റോയൽ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **കേളകം**: റോയൽ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കേളകം റോയൽ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ആയിലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രവന്റ്റീവ് ഓഫീസർ ബാബു ഫ്രാൻസിസ് വിശദമായ ക്ലാസ്സെടുത്തു.

## Article Content

**കേളകം**: റോയൽ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കേളകം റോയൽ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ആയിലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രവന്റ്റീവ് ഓഫീസർ ബാബു ഫ്രാൻസിസ് വിശദമായ ക്ലാസ്സെടുത്തു.

സ്കൂൾ കുട്ടികളിലും യുവാക്കളിലും ഇപ്പോൾ വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ മറ്റ് ലഹരിവസ്തുക്കളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കാൻ ക്ലാസ്സ്‌ കൊണ്ട് കഴിഞ്ഞു. റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ബെന്നി മുണ്ടക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബിജു ചാക്കോ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.ബിന്റോ കറുകയിൽ സ്വാഗതവും സെക്രട്ടറി ബിനോയ് തേൻ കുളം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77780/organized-anti-drug-awareness-class-under-the-aegis)