---
title: "രാഷ്ട്രീയ ഏകതാ ദിനത്തിന്റെ ഭാഗമായി യൂണിറ്റി റൺ സംഘടിപ്പിച്ചു    "
english_title: "Unity Run"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77792/unity-run-was-organized-as-part-of-rashtriya-ekta-day"
published_at: "2022-10-31T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635fa4f3903f2_Picsart_22-10-31_15-50-25-931.jpg"
keywords: []
---

# രാഷ്ട്രീയ ഏകതാ ദിനത്തിന്റെ ഭാഗമായി യൂണിറ്റി റൺ സംഘടിപ്പിച്ചു    

> **Lead Summary:** > **നിർമ്മലഗിരി**: രാഷ്ട്രീയ ഏകതാ ദിനാഘോഷത്തിന്റെ ഭാഗമായി 31 കേരള എൻസിസി ബറ്റാലിയന്റെ നേതൃത്വത്തിൽ "യൂണിറ്റി റൺ" സംഘടിപ്പിച്ചു. നിർമ്മലഗിരി കോളേജിൽ നിന്നും ആരംഭിച്ച കൂട്ട ഓട്ടത്തിൽ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള 500 ഓളം എൻസിസി കേഡറ്റുകളും എൻ സി സി ഓഫീസർമാരും പങ്കെടുത്തു.

## Article Content

> **നിർമ്മലഗിരി**: രാഷ്ട്രീയ ഏകതാ ദിനാഘോഷത്തിന്റെ ഭാഗമായി 31 കേരള എൻസിസി ബറ്റാലിയന്റെ നേതൃത്വത്തിൽ "യൂണിറ്റി റൺ" സംഘടിപ്പിച്ചു. നിർമ്മലഗിരി കോളേജിൽ നിന്നും ആരംഭിച്ച കൂട്ട ഓട്ടത്തിൽ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള 500 ഓളം എൻസിസി കേഡറ്റുകളും എൻ സി സി ഓഫീസർമാരും പങ്കെടുത്തു.

ഏകതാ ദിനത്തിന്റെ സന്ദേശം കുട്ടികൾക്ക് പകർന്നു കൊടുത്തു കൊണ്ട് നിർമ്മലഗിരി കോളേജ് പ്രിൻസിപ്പൽ ഡോ. ഔസേപ്പച്ചൻ കെ വി, 31 കേരള ബറ്റാലിയൻ എൻസിസി കമാൻ്റിംഗ് ഓഫീസർ കേണൽ എൻ. രമേശ്, നിർമ്മലഗിരി കോളേജ് ബർസാർ ഫാ. മാത്യു തെക്കേമുറി എന്നിവർ ഒത്തൊരുമിച്ച് യൂണിറ്റി റൺ ഫ്ലാഗ് ഓഫ് ചെയ്തു.

നിർമ്മലഗിരി കോളേജ് എൻസിസി ഓഫീസർമാരായ കമില്ലോ ജോസഫ്, ലെഫ്. ഡോ. സുജ മറിയാമ്മ ജോഷ്വാ, എൻസിസി ഓഫീസർമാരായ ക്യാപ്റ്റൻ ഡോ. ഷമീർ എ പി, ലെഫ്. ജയകൃഷ്ണൻ സി., ഫസ്റ്റ് ഓഫീസർ പി വിനോദ്, ഫസ്റ്റ് ഓഫീസർ മനോജ് കുമാർ എൻ കെ, സെക്കൻഡ് ഓഫീസർ പ്രേമരാജ കെ, തേർഡ് ഓഫീസർ ശ്രീജിത്ത് പി, സി ടി ഓ ധന്യാ കെ., 31 കെ എൻ സി സി ബറ്റാലിയൻ ആർമി ഓഫീസർ സുബൈദാർ അർണാബ് സിംഗ് എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77792/unity-run-was-organized-as-part-of-rashtriya-ekta-day)