---
title: "പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു"
english_title: "Payyannur block congress committee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77798/payyannur-block-congress-committee"
published_at: "2022-10-31T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635fac4b22895_Picsart_22-10-31_16-32-56-668.jpg"
keywords: []
---

# പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

> **Lead Summary:** **പയ്യന്നൂർ :** മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തി എട്ടാം രക്തസാക്ഷിത്വ ദിനം പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നുർ ഗാന്ധി മന്ദിരത്തിൽ നടന്നു.

## Article Content

**പയ്യന്നൂർ :** മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തി എട്ടാം രക്തസാക്ഷിത്വ ദിനം പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നുർ ഗാന്ധി മന്ദിരത്തിൽ നടന്നു.

ഡി സി സി സെക്രട്ടറി എം.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഭരണഘടന മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിൽ വർത്തമാനകാല ഭരണകുടങ്ങൾ നിസ്സംഗത പാലിക്കുമ്പോസ്വന്തം ജീവിതം സമർപ്പിച്ച് കൊണ്ട് രാജ്യത്തിന്റെ ഐക്യ സന്ദേശം ലോകത്തിന് സമ്മാനിച്ച ധീര വനിതയാണ് ഇന്ദിര ഗാന്ധിയെന്ന് എം.കെ.രാജൻ പറഞ്ഞു.

ദിനചാരണ പരിപാടിയുടെ ഭാഗമായി മന്ദിരത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ബ്ലോക്ക് പ്രസിഡണ്ട് വി.സി. നരായണൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ എം.നാരായണൻകുട്ടി . അഡ്വ: ഡി.കെ.ഗോപിനാഥ് , എം. പ്രദിപ് കുമാർ .കെ.കെ. ഫൽഗുനൻ , എ. രൂപേഷ്, കെ.ജയരാജ് . കെ.വി. ഭാസ്ക്കരൻ , ആർ, വേണു എൻ.ഗംഗാധരൻ , നാൽ പാടി ഭാസ്ക്കരൻ ,എൻ.എം. ശാദുലി രാജഗോപാലൻ ,കെ.പി.മോഹനൻ , കെ.ടി.ഹരീഷ്. ലത നാരായണൻ. ദാമോദരൻ നമ്പൂതിരി . ഭരത് ഡി പ്പൊതുവാൾ, ഷെഫീക്ക് മാങ്കടവ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77798/payyannur-block-congress-committee)