---
title: "കാക്കയങ്ങാട് ടൗണിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ജാഥയും ഫ്ലാഷ് മോബും "
english_title: "Anti-drug awareness march and flash mob"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77801/anti-drug-awareness-march-and-flash-mob"
published_at: "2022-10-31T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635fae276d07b_Picsart_22-10-31_16-40-29-263.jpg"
keywords: []
---

# കാക്കയങ്ങാട് ടൗണിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ജാഥയും ഫ്ലാഷ് മോബും 

> **Lead Summary:** **പേരാവൂർ : **ഗവണ്മെന്റ് ഐ റ്റി ഐ യും , എക്സൈസ് , പോലീസ് വകുപ്പുകളുടേയും സംയുക്താഭിമുഖ്യത്തിൽ കാക്കയങ്ങാട് ടൗണിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ജാഥയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

## Article Content

**പേരാവൂർ : **ഗവണ്മെന്റ് ഐ റ്റി ഐ യും , എക്സൈസ് , പോലീസ് വകുപ്പുകളുടേയും സംയുക്താഭിമുഖ്യത്തിൽ കാക്കയങ്ങാട് ടൗണിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ജാഥയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

ബോധവൽക്കരണ റാലി മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ ഷിബു എഫ് പോൾ ഫ്ലാഗ് ഓഫ് ചെയതു. റാലിക്ക് ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത് , ബിജു പോൾ , സ്റ്റാഫ് സെക്രട്ടറി ഷിബു പി.കെ. , അനീഷ് പി എന്നിവർ നേതൃത്വം നല്കി.

കാക്കയങ്ങാട് ചേർന്ന സമാപന യോഗത്തിൽ മട്ടന്നൂർ എക്‌ സൈസ് ഇൻസ്പെക്ടർ ആനന്ദകുമാർ സി പി, മുഴക്കുന്ന് SI ഷിബു എഫ് പോൾ , ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത്, വാർഡ് മെമ്പർ മിനി ,ആനന്ദ് കൃഷ്ണ എന്നിവർ സംസാരിച്ചു. മുഴക്കുന്ന് ASI വിനയകുമാർ എം.പി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77801/anti-drug-awareness-march-and-flash-mob)