---
title: "മലയാളദിനാഘോഷം: ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന്"
english_title: "Malayalam Day Celebration: District level inauguration on November 1 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77814/malayalam-day-celebration-district-level-inauguration-on-november-1"
published_at: "2022-10-31T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635fce273dea8_images_(10).jpeg"
keywords: []
---

# മലയാളദിനാഘോഷം: ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന്

> **Lead Summary:** **കണ്ണൂർ**: ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണകൂടവുമായി ചേർന്ന് സംഘടിപ്പിക്കുന്ന മലയാളദിനാഘോഷം, ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബർ ഒന്ന് ചൊവ്വാഴ്ച നടക്കും.

## Article Content

**കണ്ണൂർ**: ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണകൂടവുമായി ചേർന്ന് സംഘടിപ്പിക്കുന്ന മലയാളദിനാഘോഷം, ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബർ ഒന്ന് ചൊവ്വാഴ്ച നടക്കും.

രാവിലെ 10.45ന് കലക്ടറേറ്റ് ആംഫി തിയറ്ററിൽ പ്രശസ്ത നാടകനടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും. എ ഡി എം കെ കെ ദിവാകരൻ ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് ജീവനക്കാർക്കായി ക്ലബ് എഫ് എമ്മുമായി ചേർന്ന് നടത്തുന്ന കേരളപ്പിറവി ഗെയിം ഷോ അരങ്ങേറും. കേരളപ്പിറവി, മലയാളഭാഷ, കേരള ചരിത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഷോ അരങ്ങേറുക.

ജീവനക്കാർക്കായി ഇംഗ്ലീഷ്-മലയാളം പരിഭാഷാ മത്സരം നവംബർ മൂന്നിന് ഉച്ച 2.15ന് ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ രണ്ട് മണിക്ക് റിപ്പോർട്ട് ചെയ്യണം. 

നവംബർ അഞ്ചിന് വൈകീട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് ആംഫി തിയറ്ററിൽ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ടി പത്മനാഭൻ നിർവ്വഹിക്കും. മാധ്യമപ്രവർത്തകൻ ദിനകരൻ കൊമ്പിലാത്ത് വിശിഷ്ടാതിഥിയാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77814/malayalam-day-celebration-district-level-inauguration-on-november-1)