---
title: "വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77870/died"
published_at: "2022-11-01T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63605eb1220bb_Screenshot_20221101-051521_Facebook.jpg"
keywords: []
---

# വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പാലക്കാട്: **വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് അളകാപുരി കോളനിയിലെ പഴനി ചാമിയുടെ മകൾ നന്ദിനി ആണ് മരിച്ചത്.

## Article Content

**പാലക്കാട്: **വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് അളകാപുരി കോളനിയിലെ പഴനി ചാമിയുടെ മകൾ നന്ദിനി ആണ് മരിച്ചത്.

21 വയസായിരുന്നു. പൊള്ളാച്ചി കളിയാപുരം സ്വദേശിയുമായി ഞായറാഴ്ചയാണ് നന്ദിനിയുടെ വിവാഹം കഴിഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ നന്ദിനിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ എഴുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77870/died)