---
title: "കോട്ടയത്ത് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരി മരിച്ചു"
english_title: "A 10-year-old girl died after falling from the auto"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77872/a-10-year-old-girl-died-after-falling-from-the-auto"
published_at: "2022-11-01T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636060dfe7d74_Screenshot_20221101-052701_Facebook.jpg"
keywords: []
---

# കോട്ടയത്ത് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരി മരിച്ചു

> **Lead Summary:** **കോട്ടയം: **കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരി മരിച്ചു. തുമ്പമട മുണ്ടയ്ക്കൽ മനോജിൻ്റെ മകൾ നിരജ്ഞന ആണ് മരിച്ചത്.

## Article Content

**കോട്ടയം: **കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരി മരിച്ചു. തുമ്പമട മുണ്ടയ്ക്കൽ മനോജിൻ്റെ മകൾ നിരജ്ഞന ആണ് മരിച്ചത്.

ഇന്ന് രാത്രി ഒമ്പതര മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ബന്ധുവിൻ്റെ വീട്ടിൽ പോയി മടങ്ങി വരും വഴിയായിരുന്നു അപകടം. കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ റോഡിന്‍റെ സൈഡിലെ കല്ലിൽ കയറി നിയന്ത്രണം വിടുകയും ഈ സമയം ഡോർ തുറന്ന് കുട്ടി റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77872/a-10-year-old-girl-died-after-falling-from-the-auto)