---
title: "പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി"
english_title: "Pension age has been raised to 60"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77875/pension-age-has-been-raised-to-60"
published_at: "2022-11-01T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360660edb63c_images_(1).jpeg"
keywords: []
---

# പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി

> **Lead Summary:** **തിരുവനന്തപുരം**: പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു. ധന വകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു. 58, 59 വയസ്സില്‍ വിരമിച്ചവരുണ്ട്. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്‍റെ നടപടി. എന്നാല്‍ നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. കെ എസ് ഇബി, കെഎസ്ആര്‍ടിസി, വാട്ടർ അതോറിറ്റി ഒഴികെയുള്ള പൊതുമേഖലസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായമാണ് ഏകീകരിച്ചത്.

## Article Content

**തിരുവനന്തപുരം**: പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു. ധന വകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു. 58, 59 വയസ്സില്‍ വിരമിച്ചവരുണ്ട്. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്‍റെ നടപടി. എന്നാല്‍ നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. കെ എസ് ഇബി, കെഎസ്ആര്‍ടിസി, വാട്ടർ അതോറിറ്റി ഒഴികെയുള്ള പൊതുമേഖലസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായമാണ് ഏകീകരിച്ചത്.

ഈ മൂന്നു സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകം പഠിക്കും. നിലവിൽ 122 പൊതുമേഖല സ്ഥാപനങ്ങൾക്കും 6 ധനകാര്യ കോർപറേഷനും ഈ ഉത്തരവ് ബാധകമായിരിക്കും. സെക്രട്ടേറിയേറ്റിലടക്കം അടക്കം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍ പ്രായം ഉയർത്തണമെന്ന ആവശ്യം ശക്തമാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ യുവജനസംഘടനകളുടെ എതിര്‍പ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധ്യതയില്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77875/pension-age-has-been-raised-to-60)