---
title: "കണ്ണൂരില്‍ ഭര്‍ത്താവിന്‍റെ പുതിയ കാറും, സഹോദരിയുടെ 15 പവന്‍ സ്വര്‍ണവുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77929/kannur"
published_at: "2022-11-01T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360c8ee84bdd_Screenshot_20221101-125103_Dailyhunt.jpg"
keywords: []
---

# കണ്ണൂരില്‍ ഭര്‍ത്താവിന്‍റെ പുതിയ കാറും, സഹോദരിയുടെ 15 പവന്‍ സ്വര്‍ണവുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരില്‍ രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ യുവതി കാമുകനൊപ്പം ഒളിച്ചോടി.27 കാരിയായ യുവതി അലമാരയില്‍ സൂക്ഷിച്ച സഹോദരിയുടെ 15 പവന്‍ സ്വര്‍ണവും ഭര്‍ത്താവ് പുതുതായി വാങ്ങി നല്‍കിയ കാറുമായാണ് 24 കാരനായ കാമുകനോടൊപ്പമാണ് പോയത്.

## Article Content

**കണ്ണൂര്‍: **കണ്ണൂരില്‍ രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ യുവതി കാമുകനൊപ്പം ഒളിച്ചോടി.27 കാരിയായ യുവതി അലമാരയില്‍ സൂക്ഷിച്ച സഹോദരിയുടെ 15 പവന്‍ സ്വര്‍ണവും ഭര്‍ത്താവ് പുതുതായി വാങ്ങി നല്‍കിയ കാറുമായാണ് 24 കാരനായ കാമുകനോടൊപ്പമാണ് പോയത്.

പെരുവളത്ത്പറമ്പ്  സ്വദേശിയായ ബസ് ജീവനക്കാരനോടൊപ്പമാണ് യുവതി മുങ്ങിയത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതിയെ വീട്ടില്‍ നിന്ന് കാണാതായത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ ഭര്‍ത്താവിന്‍റെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ കാസര്‍ഗോഡ് വച്ച്‌ പണം പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ മെസേജ് വന്നതോടെ വിദേശത്തുള്ള ഭര്‍ത്താവ് വീട്ടില്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് കുട്ടികളെ ഉറക്കിക്കിടത്തി യുവതി കാറുമായി മുങ്ങിയതായി മനസിലായത്. നേരത്തെയും യുവതി ഇതേ യുവാവിനോടൊപ്പം നാടുവിട്ടിരുന്നതായി പറയുന്നു. തുടര്‍ന്ന് വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തി യുവതിയെ സ്വീകരിക്കുകയായിരുന്നു. അടുത്തയാഴ്ച യുവതിയെയും മക്കളെയും വിദേശത്തേക്ക് കൊണ്ടു പോകുന്നതിനായി ടിക്കറ്റ് ഒരുക്കി നല്‍കിയിരുന്നതായും പറയുന്നു.

ഇതിനിടെയാണ് യുവതി കാമുകനോടാപ്പം വീണ്ടും മുങ്ങിയത്. സഹോദരിയുടെ പരാതിയില്‍ ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും കാസര്‍ഗോഡ് ഉള്ളതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77929/kannur)