---
title: "നടി രംഭയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77935/accident"
published_at: "2022-11-01T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360d06900e80_n437453358166728917153449a765edd4c23e0be7230206e61dd03bec7e7bea934fa18b9aa49ffd82a33483.jpg"
keywords: []
---

# നടി രംഭയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

> **Lead Summary:** തെന്നിന്ത്യന്‍ നടി രംഭയുടെ കാര്‍ അപകടത്തില്‍പെട്ടു. രംഭയും കുടുംബവും സഞ്ചരിക്കവെ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

തെന്നിന്ത്യന്‍ നടി രംഭയുടെ കാര്‍ അപകടത്തില്‍പെട്ടു. രംഭയും കുടുംബവും സഞ്ചരിക്കവെ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

കുട്ടികളെ സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും, മകള്‍ സാഷ നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ തുടരുകയാണെന്നും രംഭ അറിയിച്ചു. നടിയുടെ അമ്മയും കാറിലുണ്ടായിരുന്നു. മോശമായ ദിവസം, മോശം സമയം എന്ന് പറഞ്ഞായിരുന്നു രംഭ അപകടത്തെക്കുറിച്ച്‌ വിവരിച്ചത്. അപകടത്തില്‍പ്പെട്ട കാറിന്റെയും ആശുപത്രിയില്‍ കഴിയുന്ന മകളുടെ ചിത്രവും താരം പങ്കിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77935/accident)