---
title: "കണ്ണാടിപ്പറമ്പ്‌ ധർമശാസ്താ-ശിവക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം തുടങ്ങി"
english_title: "Maharudrayajna started at Kandyparamba Dharmashasta-Shiva Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77937/maharudrayajna-started-at-kandyparamba-dharmashasta-shiva-temple"
published_at: "2022-11-01T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360d1a2d3b23_Picsart_22-11-01_13-28-11-666.jpg"
keywords: []
---

# കണ്ണാടിപ്പറമ്പ്‌ ധർമശാസ്താ-ശിവക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം തുടങ്ങി

> **Lead Summary:** **കണ്ണാടിപ്പറമ്പ്**: ധർമശാസ്താ-ശിവക്ഷേത്രത്തിൽ പത്താമത് മഹാരുദ്രയജ്ഞത്തിന് ആചാര്യവരണത്തോടെ തുടങ്ങി. യജ്ഞം ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ നവംബർ 11 വരെ വിശേഷാൽപൂജകളും ചടങ്ങുകളുമായി നടക്കും.

## Article Content

**കണ്ണാടിപ്പറമ്പ്**: ധർമശാസ്താ-ശിവക്ഷേത്രത്തിൽ പത്താമത് മഹാരുദ്രയജ്ഞത്തിന് ആചാര്യവരണത്തോടെ തുടങ്ങി. യജ്ഞം ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ നവംബർ 11 വരെ വിശേഷാൽപൂജകളും ചടങ്ങുകളുമായി നടക്കും.

എല്ലാ ദിവസവും രാവിലെ അഞ്ചിന് ഗണപതിഹോമം, 5.30 മുതൽ എട്ടുവരെ ശ്രീരുദ്ര കലശപൂജ, ശ്രീരുദ്രഹോമം, ശ്രീരുദ്രജപം. നാളെ വൈകീട്ട് ആറിന് നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് സ്വീകരണം നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77937/maharudrayajna-started-at-kandyparamba-dharmashasta-shiva-temple)