---
title: "തൊഴിലുറപ്പ് പദ്ധതി: 42 പരാതികൾ പരിഹരിച്ചു "
english_title: "Employment Guarantee Scheme: 42 grievances redressed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77985/employment-guarantee-scheme-42-grievances-redressed"
published_at: "2022-11-01T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63610d8221a1d_images_(12).jpeg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതി: 42 പരാതികൾ പരിഹരിച്ചു 

> **Lead Summary:** **കണ്ണൂർ**: തൊഴിലുറപ്പ് പദ്ധതിക്കായി സർക്കാർ നിയോഗിച്ച ഓംബുഡ്സ്മാൻ അഞ്ച് മാസത്തിനിടെ ജില്ലയിലെ 42 പരാതികൾ പരിഹരിച്ചു.

## Article Content

**കണ്ണൂർ**: തൊഴിലുറപ്പ് പദ്ധതിക്കായി സർക്കാർ നിയോഗിച്ച ഓംബുഡ്സ്മാൻ അഞ്ച് മാസത്തിനിടെ ജില്ലയിലെ 42 പരാതികൾ പരിഹരിച്ചു.

പദ്ധതി പ്രവർത്തനത്തിലെ അപാകതകൾ, പോരായ്മകൾ, സാമ്പത്തിക തിരുമറി, അനുവദനീയമല്ലാത്ത പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പാക്കൽ, പ്രവൃത്തി സ്ഥലങ്ങളിലെ സൗകര്യങ്ങൾ നിഷേധിക്കൽ എന്നിവ സംബന്ധിച്ച പരാതികളാണ് ഓംബുഡ്സ്മാൻ കെ എം രാമകൃഷ്ണൻ പരിഹരിച്ചത്. 38 പരാതികൾ വിവിധ ബ്ലോക്ക് ഓഫീസുകളിൽ നടത്തിയ സിറ്റിങ്ങിലും മറ്റുള്ളവ ഇ മെയിൽ, കത്തുകൾ എന്നിവ വഴിയുമാണ് ലഭിച്ചത്. പ്രവൃത്തി സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ഓംബുഡ്സ്മാൻ വിവിധ പഞ്ചായത്തുകൾക്ക് നിർദേശം നൽകി. പദ്ധതിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി, മിഷൻ ഡയറക്ടർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ആൻഡ് ജില്ലാ കലക്ടർ, ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളും ഓംബുഡ്സ്മാന് നൽകാം. നേരിട്ട് പരാതിപ്പെടാൻ ബുദ്ധിമുട്ടുള്ളവർക്ക് ഫോൺ വഴിയോ ഇമെയിൽ വഴിയോ അറിയിക്കാം. വിലാസം: ഓംബുഡ്സ്മാന്റെ കാര്യാലയം, രണ്ടാം നില, സിവിൽ സ്റ്റേഷൻ അനക്സ് (ഇ ബ്ലോക്ക്), കണ്ണൂർ. ഫോൺ 9447287542. ഇ മെയിൽ: ombudsmanmgnregskannur@gmail.com

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77985/employment-guarantee-scheme-42-grievances-redressed)