---
title: "കെ എസ് ആർ ടി സിക്ക് ഊർജം പകർന്ന് കെ എസ് ഇ ബി"
english_title: "KSEB gives energy to KSRTC "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77986/kseb-gives-energy-to-ksrtc"
published_at: "2022-11-01T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63610eac348ef_images_(13).jpeg"
keywords: []
---

# കെ എസ് ആർ ടി സിക്ക് ഊർജം പകർന്ന് കെ എസ് ഇ ബി

> **Lead Summary:** **കണ്ണൂർ**: കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന ടൂർ പാക്കേജുകൾ ഏറ്റെടുത്ത് കെ എസ് ഇ ബി ജീവനക്കാരും. കേരളപ്പിറവി ദിനത്തിൽ മുണ്ടയാട് സബ് സ്റ്റേഷനിലെ ഓവർസിയർ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ ആഡംബരക്കപ്പലായ കൊച്ചി നെഫ്രറ്റിറ്റിയിലേക്കായിരുന്നു യാത്ര. കണ്ണൂർ വൈദ്യുതി ഭവനിലെ സൂപ്രണ്ട് പ്രമോദ് കുമാർ അതിരകത്തിന്റെ നേതൃത്വത്തിലുള്ള സംഘങ്ങളും യാത്ര പോകുന്നുണ്ട്.

## Article Content

**കണ്ണൂർ**: കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന ടൂർ പാക്കേജുകൾ ഏറ്റെടുത്ത് കെ എസ് ഇ ബി ജീവനക്കാരും. കേരളപ്പിറവി ദിനത്തിൽ മുണ്ടയാട് സബ് സ്റ്റേഷനിലെ ഓവർസിയർ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ ആഡംബരക്കപ്പലായ കൊച്ചി നെഫ്രറ്റിറ്റിയിലേക്കായിരുന്നു യാത്ര. കണ്ണൂർ വൈദ്യുതി ഭവനിലെ സൂപ്രണ്ട് പ്രമോദ് കുമാർ അതിരകത്തിന്റെ നേതൃത്വത്തിലുള്ള സംഘങ്ങളും യാത്ര പോകുന്നുണ്ട്.

ഡി ടി ഒ മനോജ്കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. എല്ലാ സർക്കാർ വകുപ്പുകളും പാക്കേജുമായി സഹകരിച്ചാൽ അത് കെ എസ് ആർ ടി സിയുടെ കുതിപ്പിന് ഊർജമാകുമെന്ന് ഡി ടി ഒ പറഞ്ഞു. നവംബർ മാസത്തെ ടൂർ ഷെഡ്യുളും ഡി ടി ഒ പ്രകാശനം ചെയ്തു. നവംബർ ആറ്, 16, 29 തീയതികളിൽ നെഫ്രറ്റിറ്റി ആഡംബര കപ്പലിലേക്കും നവംബർ 11, 25 തീയതികളിൽ വാഗമൺ- കുമരകം എന്നിവിടങ്ങളിലേക്കും 12, 19, 26 തീയതികളിൽ മൂന്നാറിലേക്കുമാണ് യാത്ര. കൂടാതെ നവംബർ 13, 27 തീയതികളിൽ പൈതൽമല, റാണിപുരം- ബേക്കൽ എന്നിവിടങ്ങളിലേക്കും എല്ലാ ഞായറാഴ്ചകളിലും വയനാട്ടിലേക്കും യാത്ര പോകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77986/kseb-gives-energy-to-ksrtc)