---
title: "കേരളപ്പിറവി ദിനത്തിൽ പൂക്കൾ കൊണ്ട് ലഹരി വിമുക്ത കേരളം തീർത്ത് കോളിത്തട്ട് ഗവ എൽപി സ്കൂൾ"
english_title: "Kolithatt Govt LP School makes Kerala alcohol-free with flowers on Kerala Birth Day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77987/kolithatt-govt-lp-school-makes-kerala-alcohol-free-with-flowers-on-kerala-birth-day"
published_at: "2022-11-01T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636113187e8a8_InShot_20221101_175134602.jpg"
keywords: []
---

# കേരളപ്പിറവി ദിനത്തിൽ പൂക്കൾ കൊണ്ട് ലഹരി വിമുക്ത കേരളം തീർത്ത് കോളിത്തട്ട് ഗവ എൽപി സ്കൂൾ

> **Lead Summary:**  **ശാന്തിഗിരി** : ഗവൺമെൻറ് എൽ പി സ്കൂൾ കോളിത്തട്ടിലെ അധ്യാപകരും കുട്ടികളും ചേർന്ന് കേരളപ്പിറവി ദിനത്തിൽ പൂക്കൾ കൊണ്ട് പ്രതീകാത്മക ലഹരി വിമുക്ത കേരളം തീർത്തു.

## Article Content

 **ശാന്തിഗിരി** : ഗവൺമെൻറ് എൽ പി സ്കൂൾ കോളിത്തട്ടിലെ അധ്യാപകരും കുട്ടികളും ചേർന്ന് കേരളപ്പിറവി ദിനത്തിൽ പൂക്കൾ കൊണ്ട് പ്രതീകാത്മക ലഹരി വിമുക്ത കേരളം തീർത്തു.

തുടർന്ന് പൂക്കൾ കൊണ്ട് തീർത്ത കേരളത്തിന് ചുറ്റും കൈകോർത്ത് നിന്നുകൊണ്ട് ലഹരി വിമുക്ത കേരളത്തിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. മാതൃഭാഷ വാരാചരണത്തിന്റെ ഭാഗമായ 'ഭരണഭാഷ മലയാളം' പ്രതിജ്ഞയും എടുത്തു. ഹെഡ്മിസ്ട്രസ് പി എ ലിസി, അധ്യാപകരായ സജിഷ എൻ ജെ, ആതിര മോഹനൻ, ഉല്ലാസ് ജി ആർ, രജിത എം കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77987/kolithatt-govt-lp-school-makes-kerala-alcohol-free-with-flowers-on-kerala-birth-day)