---
title: "കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല"
english_title: "Anti-drug human chain at St. Thomas UP School, Karikottakari "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77995/anti-drug-human-chain-at-st-thomas-up-school-karikottakari"
published_at: "2022-11-01T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63611c4888dfa_InShot_20221101_184648473.jpg"
keywords: []
---

# കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല

> **Lead Summary:** **കരിക്കോട്ടക്കരി** :കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂൾ കുട്ടികൾ സ്കൂൾ ഓഫീസ് മുതൽ കരിക്കോട്ടക്കരി ടൗണിലേക്ക് മനുഷ്യച്ചങ്ങല തീർത്തു.

## Article Content

**കരിക്കോട്ടക്കരി** :കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂൾ കുട്ടികൾ സ്കൂൾ ഓഫീസ് മുതൽ കരിക്കോട്ടക്കരി ടൗണിലേക്ക് മനുഷ്യച്ചങ്ങല തീർത്തു.

ലഹരിക്കെതിരെ വാക്യങ്ങളെഴുതിയ പ്ലക്കാഡുകളേന്തിയ അഞ്ഞൂറോളം കുട്ടികൾ ചങ്ങലയിൽ അണിചേർന്നു.

സ്കൂളിൽ ചേർന്ന ഉദ്‌ഘാടന ചടങ്ങ് അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ജോസഫ് വട്ടുകുളം, സിബി വാഴക്കാല, കരിക്കോട്ടക്കരി പോലീസ് അഡീഷണൽ സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ കെ , പി.ടി.എ.പ്രസിഡന്റ് ദേവസ്യ കെ.എം, മദർ പി.ടി.എ.പ്രസിഡന്റ് ലിജി സാം, സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് എന്നിവർ സംസാരിച്ചു. ചങ്ങലയിൽ അണിചേർന്ന കുട്ടികൾക്ക് ക്ലാസ്സധ്യാപകർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലഹരി വിരുദ്ധ ജാഗ്രതാ സമിതി അംഗങ്ങൾ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറയിലുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77995/anti-drug-human-chain-at-st-thomas-up-school-karikottakari)