---
title: "തൊടീക്കളം ഗവൺമെന്റ് എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ കുട്ടിച്ചങ്ങല സംഘടിപ്പിച്ചു"
english_title: "Thodeekkalam gov lp school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78002/thodeekkalam-gov-lp-school"
published_at: "2022-11-01T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6361222f76df8_Picsart_22-11-01_19-00-49-264.jpg"
keywords: []
---

# തൊടീക്കളം ഗവൺമെന്റ് എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ കുട്ടിച്ചങ്ങല സംഘടിപ്പിച്ചു

> **Lead Summary:** **തൊടീക്കളം :** ഗവൺമെന്റ് എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ കുട്ടിച്ചങ്ങലയും സംഘടിപ്പിച്ചു. 'ലഹരി വിമുക്ത കേരളം' പരിപാടിയുടെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ തൊടീക്കളം ഗവ.എൽ.പി.സ്കൂളിൽ 'കൈപ്പുണ്യം' എന്ന പേരിൽ ഭക്ഷ്യ മേളയും ലഹരി വിരുദ്ധ കുട്ടിച്ചങ്ങലയും സംഘടിപ്പിച്ചു.

## Article Content

**തൊടീക്കളം :** ഗവൺമെന്റ് എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ കുട്ടിച്ചങ്ങലയും സംഘടിപ്പിച്ചു. 'ലഹരി വിമുക്ത കേരളം' പരിപാടിയുടെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ തൊടീക്കളം ഗവ.എൽ.പി.സ്കൂളിൽ 'കൈപ്പുണ്യം' എന്ന പേരിൽ ഭക്ഷ്യ മേളയും ലഹരി വിരുദ്ധ കുട്ടിച്ചങ്ങലയും സംഘടിപ്പിച്ചു.

ചിറ്റാരിപ്പറമ്പ ഗ്രാമ പഞ്ചയത്ത് മെമ്പർ എ.ലീന ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി. കെ.രാഗേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

തുടർന്ന് പാഠ്യപദ്ധതി പരിഷ്കരണ ജനകീയ ചർച്ചയുടെ സംഘാടക സമിതി രൂപീകരിച്ചു. പ്രധാനധ്യാപിക കെ പി ഗീത സ്വാഗതവും എ ഇ വിപിന കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് പുറമെ സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ പെട്ടവരും സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കാളികളായി. 5.11.2022 ശനിയാഴ്ച രാവിലെ 10 മണിക്ക് ജനകീയ ചർച്ച നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78002/thodeekkalam-gov-lp-school)