---
title: "വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്ന സംഭവം; 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തു"
english_title: "Police registered a case against 9 senior students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78121/police-registered-a-case-against-9-senior-students"
published_at: "2022-11-02T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63621b0a1bc7f_Screenshot_2022-11-02-12-41-36-22_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്ന സംഭവം; 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തു

> **Lead Summary:** നാദാപുരം: കോളജില്‍ ഉണ്ടായ റാഗിങ്ങിനിടെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്ന സംഭവത്തില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ നിഹാല്‍ ഹമീദിന്റെ കര്‍ണപടമാണ് തകര്‍ന്നത്.

## Article Content

നാദാപുരം: കോളജില്‍ ഉണ്ടായ റാഗിങ്ങിനിടെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്ന സംഭവത്തില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ നിഹാല്‍ ഹമീദിന്റെ കര്‍ണപടമാണ് തകര്‍ന്നത്.

നാദാപുരം പൊലീസ് ആണ് കേസ് എടുത്തത്.ഇന്നലെയാണ് കോഴിക്കോട് നാദാപുരത്ത് റാഗിംഗില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം തകര്‍ന്നത് . നാദാപുരം എംഇടി കോളജില്‍ ഒക്ടോബര്‍ 26നാണ് സംഭവം ഉണ്ടായത്. 15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പരാതിപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78121/police-registered-a-case-against-9-senior-students)