---
title: "തോട്ടം തൊഴിലാളികൾക്ക് വേണ്ടി ഒരു മിനിട്ടെങ്കിലും മുഖ്യമന്ത്രി ചിലവഴിക്കണം: ടി. സിദ്ദീഖ് എം.എൽ.എ "
english_title: "Siddique MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78140/siddique-mla"
published_at: "2022-11-02T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636230ef2e2ee_Picsart_22-11-02_14-27-02-439.jpg"
keywords: []
---

# തോട്ടം തൊഴിലാളികൾക്ക് വേണ്ടി ഒരു മിനിട്ടെങ്കിലും മുഖ്യമന്ത്രി ചിലവഴിക്കണം: ടി. സിദ്ദീഖ് എം.എൽ.എ 

> **Lead Summary:** **കൽപ്പറ്റ: ** തോട്ടം തൊഴിലാളികൾക്ക് വേണ്ടി ഒരു മിനിട്ടെങ്കിലും മുഖ്യമന്ത്രി ചിലവഴിക്കണം ടി. സിദ്ദീഖ് എം.എൽ.എ. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ നടത്തിയ കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

## Article Content

**കൽപ്പറ്റ: ** തോട്ടം തൊഴിലാളികൾക്ക് വേണ്ടി ഒരു മിനിട്ടെങ്കിലും മുഖ്യമന്ത്രി ചിലവഴിക്കണം ടി. സിദ്ദീഖ് എം.എൽ.എ. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ നടത്തിയ കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

തോട്ടം തൊഴിലാളികളുടെ വേതനം 700 രൂപയാക്കുക, ഭവന പദ്ധതി നടപ്പിലാക്കുക , ഗ്രാറ്റുവിറ്റി 30 ദിവസത്തെ വേതനമാക്കുക , ചികിത്സാ ആനുകൂല്യം മുഴുവൻ നൽകുക, തോട്ടങ്ങളിലെ താമസ സൗകര്യം വർദ്ധിപ്പിക്കുക തോട്ടം തൊഴിലാളി നിയമങ്ങളിൽ കാലോചിതമായ 'പരിഷ്കാരങ്ങൾ നടപ്പിലാക്കുക. തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും .വിജയ പമ്പ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് രോട്ടം തൊഴിലാളികൾ പങ്കെടുത്തു. ഡി. സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ മുഖ്യപ്രഭാഷണവും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി സമര പ്രഖ്യാപനവും നടത്തി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78140/siddique-mla)