---
title: "പയ്യന്നൂരിൽ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗിന്റെ ആഭിമുഖ്യത്തിൽ പ്രകടനം നടന്നു "
english_title: "Payyannur kerala state service "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78150/payyannur-kerala-state-service"
published_at: "2022-11-02T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63623b733fa8a_Picsart_22-11-02_15-11-46-014.jpg"
keywords: []
---

# പയ്യന്നൂരിൽ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗിന്റെ ആഭിമുഖ്യത്തിൽ പ്രകടനം നടന്നു 

> **Lead Summary:** **പയ്യന്നൂർ :** കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പയ്യന്നൂർ താലൂക്കിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂരിൽ പ്രകടനവും പൊതുയോഗവും നടന്നു. റിട്ടയേർഡ് കേണൽ ചന്ദ്രൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**പയ്യന്നൂർ :** കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പയ്യന്നൂർ താലൂക്കിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂരിൽ പ്രകടനവും പൊതുയോഗവും നടന്നു. റിട്ടയേർഡ് കേണൽ ചന്ദ്രൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

സൈനികരോടും വിമുക്തഭടന്മാരോടും കാട്ടുന്ന അനീതിക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പയ്യന്നൂർ താലൂക്കിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂരിൽ പ്രകടനവും പൊതുയോഗവും നടന്നു.

പെരുമ്പയിൽ നിന്നുമാരംഭിച്ച പ്രകടനം പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം റിട്ടയേർഡ് കേണൽ ചന്ദ്രൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. താലൂക് പ്രസിഡന്റ്‌ പി വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി വി തമ്പാൻ, എൻ എം ദേവസ്യ, ആർ കെ ദാമോദരൻ, ഭാനുമതി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78150/payyannur-kerala-state-service)