---
title: "വയനാട് മെഡിക്കൽ കോളേജിലെ പേ വാർഡിൽ യൂത്ത് കോൺഗ്രസ്‌ റീത്ത് വെച്ച് പ്രതിക്ഷേധിച്ചു"
english_title: "Vayanad medical college "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78165/vayanad-medical-college"
published_at: "2022-11-02T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636244c27627f_Picsart_22-11-02_15-39-30-693.jpg"
keywords: []
---

# വയനാട് മെഡിക്കൽ കോളേജിലെ പേ വാർഡിൽ യൂത്ത് കോൺഗ്രസ്‌ റീത്ത് വെച്ച് പ്രതിക്ഷേധിച്ചു

> **Lead Summary:** വയനാട് : മെഡിക്കൽ കോളേജിലെ പേ വാർഡിൽ യൂത്ത് കോൺഗ്രസ്‌ റീത്ത് വെച്ച് പ്രതിക്ഷേധിച്ചു മാനന്തവാടി യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ അടഞ്ഞു കിടക്കുന്ന പേ വാർഡിലേക്ക് മാർച്ച്‌ നടത്തുകയും തുടർന്ന് പ്രതിഷേധസുചകമായി പേ വാർഡിന് മുന്നിൽ റീത്ത് വെക്കുകയും ചെയ്തു.

## Article Content

വയനാട് : മെഡിക്കൽ കോളേജിലെ പേ വാർഡിൽ യൂത്ത് കോൺഗ്രസ്‌ റീത്ത് വെച്ച് പ്രതിക്ഷേധിച്ചു മാനന്തവാടി യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ അടഞ്ഞു കിടക്കുന്ന പേ വാർഡിലേക്ക് മാർച്ച്‌ നടത്തുകയും തുടർന്ന് പ്രതിഷേധസുചകമായി പേ വാർഡിന് മുന്നിൽ റീത്ത് വെക്കുകയും ചെയ്തു.

പ്രസ്തുത യോഗത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ബൈജു പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു.

പാവപെട്ട രോഗികൾക്ക് 100 രൂപ നിരക്കിൽ നൽകിയിരുന്ന ജനത വാർഡുകൾ കോവിഡിന്റെ മറവിൽ കഴിഞ്ഞ മൂന്ന് വർഷമായി പുട്ടി ഇട്ടിരിക്കുന്നത് സ്വകാര്യഹോസ്പിറ്റൽ ലോബിയെ സഹായിക്കുവാൻ ആണെന്ന് പ്രതിഷേധ മാർച്ച്‌ ഉത്ഘാടനം ചെയ്ത് കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറിഎ എം നിഷാന്ത് ആരോപിച്ചു തുടർന്ന് പ്രതീകാത്മകമായി പേ വാർഡിനു മുന്നിൽ റീത്ത് സമർപ്പിച്ചു. പ്രസ്തുതയോഗത്തിൽ ഷംസീർ അരണപാറ, പ്രിയേഷ് തോമസ്, ഷിന്റോ കല്ലിങ്കൽ, ഷിനു തോണിച്ചാൽ, ജിതിൻ മമ്പള്ളി, ഷിനോജ് പയ്യമ്പള്ളി, സുശോബ് ചെറുകുമ്പം,അൽഡ്രിൻ കമ്മന എന്നിവർ സംസാരിച്ചു. റോയ്, ചന്ദ്രൻ എടമന,ഷൈബു, ഉനൈസ് ജിതിൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78165/vayanad-medical-college)