---
title: "മാനന്തവാടിയിൽ സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം നവംബർ 4 ന്"
english_title: "Inauguration of comprehensive development "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78169/inauguration-of-comprehensive-development"
published_at: "2022-11-02T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6362482571002_Picsart_22-11-02_16-00-14-550.jpg"
keywords: []
---

# മാനന്തവാടിയിൽ സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം നവംബർ 4 ന്

> **Lead Summary:** മാനന്തവാടി : നഗരസഭ 27-ാം വാർഡ് എരുമത്തെരുവ് ഡിവിഷൻ ചൂട്ടക്കടവിൽ വികാസ് 23 സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം നവംബർ 4 ന് നടക്കും.

## Article Content

മാനന്തവാടി : നഗരസഭ 27-ാം വാർഡ് എരുമത്തെരുവ് ഡിവിഷൻ ചൂട്ടക്കടവിൽ വികാസ് 23 സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം നവംബർ 4 ന് നടക്കും.

ഉച്ചയ്ക്ക് 2 മണിക്ക് ചൂട്ടക്കടവ് അങ്കൺവാടിക്ക് സമീപം നടക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഡിവിഷൻ കൗൺസിലർ പി.വി.ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

> ചൂട്ടക്കടവ് കുടിവെള്ള പദ്ധതി, സാംസ്ക്കാരിക നിലയം, നവീകരിച്ച അങ്കൺവാടി എന്നിവയുടെ ഉദ്ഘാടനമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവ്വഹിക്കുക. എരുമത്തെരുവ് ഡിവിഷനിൽ വികസന പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു കൊണ്ട് പൂർത്തീകരിച്ചതും പൂർത്തീകരിക്കാനിരിക്കുന്നതുമായ പദ്ധതികളാണ് "വികാസ് 23 " എന്ന പേരിൽ നടപാക്കുന്നതെന്ന് ഡിവിഷൻ കൗൺസിലർ പി.വി.ജോർജ്ജ് പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ സുനിൽ ആലിക്കൽ, റോയി ജോൺ, കെ.ജെ.എബ്രഹാം, ഷീജ വിനോദൻ തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78169/inauguration-of-comprehensive-development)