---
title: "സി ഐ ടി യു തളിപ്പറമ്പ് ഏരിയാ സമ്മേളനം ബക്കളം പാച്ചേനി മന്ദിരത്തിൽ നടന്നു"
english_title: "Citu area committee bekkalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78171/citu-area-committee-bekkalam"
published_at: "2022-11-02T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6362499877d2b_Picsart_22-11-02_16-12-10-811.jpg"
keywords: []
---

# സി ഐ ടി യു തളിപ്പറമ്പ് ഏരിയാ സമ്മേളനം ബക്കളം പാച്ചേനി മന്ദിരത്തിൽ നടന്നു

> **Lead Summary:** തളിപ്പറമ്പ് : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി ഐ ടി യു തളിപ്പറമ്പ് ഏരിയാ സമ്മേളനം ബക്കളം പാച്ചേനി മന്ദിരത്തിൽ നടന്നു. വി കെ ടി എഫ് ജില്ലാ സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി ഐ ടി യു തളിപ്പറമ്പ് ഏരിയാ സമ്മേളനം ബക്കളം പാച്ചേനി മന്ദിരത്തിൽ നടന്നു. വി കെ ടി എഫ് ജില്ലാ സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡണ്ട് പി ശരവണൻ അദ്ധ്യക്ഷത വഹിച്ചു. മടപ്പള്ളി ബാലകൃഷ്ണൻ അനുശോചന പ്രമേയവും കെ രവീന്ദ്രൻ രക്ത സാക്ഷി പ്രമേയവും അവതരിപ്പിച്ചു. കെ കരുണാകരൻ,പി വി ബാബുരാജ്, കെ സി ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78171/citu-area-committee-bekkalam)