---
title: "ഏകദിന സെമിനാർ "
english_title: "One day seminar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78186/one-day-seminar"
published_at: "2022-11-02T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6362601544ca2_images_(15).jpeg"
keywords: []
---

# ഏകദിന സെമിനാർ 

> **Lead Summary:** **കണ്ണൂർ**: 'കയർ ഭൂവസ്ത്ര വിതാനം ഉപയോഗവും സാധ്യതകളും' എന്ന വിഷയത്തിൽ കണ്ണൂർ കയർ പ്രൊജക്ട് ഓഫീസ് പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി ടി റംല അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ**: 'കയർ ഭൂവസ്ത്ര വിതാനം ഉപയോഗവും സാധ്യതകളും' എന്ന വിഷയത്തിൽ കണ്ണൂർ കയർ പ്രൊജക്ട് ഓഫീസ് പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി ടി റംല അധ്യക്ഷത വഹിച്ചു.

ഭൂവസ്ത്രത്തിന്റെ സാധ്യതകളെ കുറിച്ച് കയർഫെഡ് മാർക്കറ്റിങ് പ്രതിനിധി എം പി സനൂപും തൊഴിലുറപ്പ് പദ്ധതിയിലൂടെ കയർ ഭൂവസ്ത്രം എങ്ങിനെ നടപ്പിലാക്കാം എന്ന വിഷയത്തിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് എം ജി എൻ ആർ ഇ ജി എസ് എ ഇ ഹഷീൽ ഹരീന്ദ്രനും ക്ലാസെടുത്തു. കണ്ണൂർ കയർ പ്രൊജക്ട് ഓഫീസർ കെ രാധാകൃഷ്ണൻ, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ ടി വി സുഭാഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78186/one-day-seminar)