---
title: "പോക്‌സോ കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്തത്‌ അതിഗുരുതര കുറ്റകരമെന്ന് സുപ്രീംകോടതി"
english_title: "Suppreme court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78231/suppreme-court"
published_at: "2022-11-03T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363014281d4c_Screenshot_20221103-051238_Facebook.jpg"
keywords: []
---

# പോക്‌സോ കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്തത്‌ അതിഗുരുതര കുറ്റകരമെന്ന് സുപ്രീംകോടതി

> **Lead Summary:** പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക്‌ എതിരായ ലൈംഗികാതിക്രമങ്ങൾ അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരിക്കുന്നത്‌ ഗുരുതരമായ കുറ്റകൃത്യമെന്ന്‌ സുപ്രീംകോടതി. കുറ്റകൃത്യത്തെ കുറിച്ച്‌ ധാരണയുണ്ടായിട്ടും അത്‌ റിപ്പോർട്ട്‌ ചെയ്യാത്തത്‌ കുറ്റവാളികളെ രക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി മാത്രമേ വിലയിരുത്താൻ സാധിക്കുകയുള്ളുവെന്ന്‌ ജസ്‌റ്റിസ്‌ അജയ്‌ റസ്‌തോഗി അദ്ധ്യക്ഷനായ ബെഞ്ച്‌ ബുധനാഴ്ച വ്യക്തമാക്കി.

## Article Content

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക്‌ എതിരായ ലൈംഗികാതിക്രമങ്ങൾ അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരിക്കുന്നത്‌ ഗുരുതരമായ കുറ്റകൃത്യമെന്ന്‌ സുപ്രീംകോടതി. കുറ്റകൃത്യത്തെ കുറിച്ച്‌ ധാരണയുണ്ടായിട്ടും അത്‌ റിപ്പോർട്ട്‌ ചെയ്യാത്തത്‌ കുറ്റവാളികളെ രക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി മാത്രമേ വിലയിരുത്താൻ സാധിക്കുകയുള്ളുവെന്ന്‌ ജസ്‌റ്റിസ്‌ അജയ്‌ റസ്‌തോഗി അദ്ധ്യക്ഷനായ ബെഞ്ച്‌ ബുധനാഴ്ച വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ രജുറയിലുള്ള ഇന്‍ഫന്‍റ് ജീസസ് ഇംഗ്ലീഷ് പബ്ലിക് ഹൈ  സ്കൂളിലെ ഹോസ്‌റ്റലിൽ താമസിച്ച്‌ പഠിച്ചിരുന്ന പട്ടികവർഗവിഭാഗക്കാരായ വിദ്യാർഥിനികൾക്ക്‌ എതിരായ ലൈംഗികാതിക്രമങ്ങൾ പ്രദേശവാസിയായ ഡോക്ടർ മറച്ചുവെച്ചെന്ന കേസിലാണ്‌ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട്‌ ഹോസ്‌റ്റൽ സൂപ്രണ്ട്‌ ഉൾപ്പടെ നാല്‌ പേർ അറസ്‌റ്റിലായിരുന്നു. തങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമത്തേക്കുറിച്ച് കുട്ടികള്‍ ഡോക്ടറെ വിവരം അറിയിച്ചിരുന്നതായാണ് മഹാരാഷ്ട്ര പൊലീസ് അന്വേഷണത്തിനിടെ വ്യക്തമാക്കിയത്. ഇതനുസരിച്ചാണ് ഡോക്ടര്‍ക്കെതിരെയും കേസ് എടുത്തത്.

ഇത്തരം കുറ്റവാളികള്‍ രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് പോക്സോ നിയമമെന്നും കോടതി വ്യക്തമാക്കി. എഫ്ഐആര്‍ റദ്ദാക്കിയ നടപടിയ്ക്കെതിരെയും സുപ്രീം കോടതി വിമര്‍ശനമുണ്ട്. അപ്പീല്‍ അനുമതി നല്‍കിയാണ് കോടതി വിധി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78231/suppreme-court)