---
title: "കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട: 50.52 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി "
english_title: "Big gold rush"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78242/big-gold-rush"
published_at: "2022-11-03T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63632fa990cec_n4380355641667444453754adb16e88b82b9c02fcad6f81238250030e03159ea6d66b5aeabfeeb7ee5f8383.jpg"
keywords: []
---

# കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട: 50.52 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി 

> **Lead Summary:** **കരിപ്പൂര്‍**: കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുന്നു. വിമാനത്താവളത്തില്‍ നിന്നും 50.52 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പ്രിവന്‍റിവ് വിഭാഗം പിടികൂടി.കോഴിക്കോട് പുത്തൂര്‍ സ്വദേശി ഇരട്ടകുളങ്ങര ജാസിറില്‍നിന്നാണ് 1082 ഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചെടുത്തത്.

## Article Content

**കരിപ്പൂര്‍**: കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുന്നു. വിമാനത്താവളത്തില്‍ നിന്നും 50.52 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പ്രിവന്‍റിവ് വിഭാഗം പിടികൂടി.കോഴിക്കോട് പുത്തൂര്‍ സ്വദേശി ഇരട്ടകുളങ്ങര ജാസിറില്‍നിന്നാണ് 1082 ഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചെടുത്തത്.

ഇന്നലെ രാവിലെ ദുബൈയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. മിശ്രിതത്തില്‍നിന്ന് 992.57 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. 50,000 രൂപയാണ് സ്വര്‍ണകടത്ത് സംഘം വാഗ്ദാനം ചെയ്തതെന്ന് ഇയാള്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. അസി. കമീഷണര്‍ സിനോയി കെ. മാത്യു, സൂപ്രണ്ട് എം. പ്രകാശ്, ഇന്‍സ്പെക്ടര്‍ കപില്‍ദേവ് സുരീറ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78242/big-gold-rush)