---
title: "സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെങ്കിൽ ഇടപെടും: ഗവർണർ "
english_title: "Governeraarifmuhammad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78270/governeraarifmuhammad"
published_at: "2022-11-03T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63635cd01a150_images_(2).jpeg"
keywords: []
---

# സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെങ്കിൽ ഇടപെടും: ഗവർണർ 

> **Lead Summary:**  **ന്യൂഡൽഹി:** നാളെ കേരളത്തിൽ തിരിച്ചെത്താനിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫിസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെങ്കിൽ താൻ ഇടപെടുമെന്നും ഗവർണർ മുന്നറിയിപ്പു നൽകി. സർവകലാശാലകളിൽ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ അതിലും ഇടപെടും.

## Article Content

 **ന്യൂഡൽഹി:** നാളെ കേരളത്തിൽ തിരിച്ചെത്താനിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫിസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെങ്കിൽ താൻ ഇടപെടുമെന്നും ഗവർണർ മുന്നറിയിപ്പു നൽകി. സർവകലാശാലകളിൽ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ അതിലും ഇടപെടും.

എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫിസ് ബന്ധപ്പെടുന്നതെങ്ങനെയെന്നും ഗവർണർ ചോദിച്ചു. സ്വപ്‍ന സുരേഷിനെപ്പറ്റിയും ഗവര്‍ണര്‍ പരാമര്‍ശം നടത്തി. ആ വനിതയ്ക്ക് ജോലി നല്‍കിയത് എങ്ങനെയാണ്?. അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ്? വിവാദ വനതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ? ശിവശങ്കര്‍ ആരായിരുന്നു? മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണ്? ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. താൻ ആർഎസ്എസിന്റെ നോമിനിയാണെന്ന ആരോപണങ്ങളെ ഗവർണർ തള്ളിക്കളഞ്ഞു. രാജ്ഭവൻ ഇടപെട്ട് ഒരു രാഷ്ട്രീയ നിയമനം പോലും നടത്തിയിട്ടില്ലെന്ന് ഗവർണർ അവകാശപ്പെട്ടു. അനാവശ്യ നിയമനങ്ങൾ നടത്തിയെന്ന് തെളിയിച്ചാൽ ഗവർണർസ്ഥാനം രാജിവയ്ക്കുമെന്നും ഗവർണർ വ്യക്തമാക്കി.

തെളിയിക്കാനായില്ലെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കുമോയെന്നും ഗവർണർ ചോദിച്ചു. അതേസമയം പുറത്താക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കിക്കൊണ്ടുളള വിസിമാരുടെ വിശദീകരണം കിട്ടിയിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78270/governeraarifmuhammad)