---
title: "സംസ്ഥാനത്ത് ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കഴിയില്ല: ഗതാഗതമന്ത്രി"
english_title: "Blacklisted vehicles cannot be stopped from plying in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78279/blacklisted-vehicles-cannot-be-stopped-from-plying-in-the-state"
published_at: "2022-11-03T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63636651d3560_image.jpg"
keywords: []
---

# സംസ്ഥാനത്ത് ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കഴിയില്ല: ഗതാഗതമന്ത്രി

> **Lead Summary:** സംസ്ഥാനത്ത് ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.ബസ് ഓപ്പറേറ്റേഴ്‌സുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

## Article Content

സംസ്ഥാനത്ത് ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.ബസ് ഓപ്പറേറ്റേഴ്‌സുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ക്ക് പിന്നീട് പെര്‍മിറ്റ് നല്‍കാത്ത സമീപനം മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചിരുന്നു. വാഹന ഉടമകള്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ പോയി അനുകൂലമായ വിധി നേടിയെടുത്തു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ഫൈന്‍ അടിക്കാമെന്നല്ലാതെ അവയെ നിരോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയില്ല.

സര്‍ക്കാര്‍ വാഹനങ്ങളാണ് താരതമ്യേന മാതൃകാപരമായി പെരുമാറുന്നത്. ശബരിമല സീസണ്‍ പ്രമാണിച്ച് ഓടാതെ കിടക്കുന്ന കെ എസ്ആര്‍ടിസി ബസുകള്‍ പ്രത്യേക സര്‍വീസിന് ഇറക്കുമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78279/blacklisted-vehicles-cannot-be-stopped-from-plying-in-the-state)